തിരയുക

 വി.ജോൺ പോൾ രണ്ടാമ൯ പാപ്പാ 1984ൽ സഭകളുടെ ആഗോള കൗൺസിലുകളെ (WCC )  സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. വി.ജോൺ പോൾ രണ്ടാമ൯ പാപ്പാ 1984ൽ സഭകളുടെ ആഗോള കൗൺസിലുകളെ (WCC ) സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. 

എക്യൂമെനിക്കൽ സഭാ കൗൺസിലിന്റെ വാർഷിക യോഗം: മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസ്താവന പുറത്തിറക്കി

2022 മാർച്ച് 24-25 തിയതികളിൽ റോമിൽ നടന്ന സഭകളുടെ ആഗോള കൗൺസിലുകളുടെയും (WCC ) മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും (PCID) സംയുക്ത വാർഷിക യോഗത്തെക്കുറിച്ചാണ് പ്രസ്താവന.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലും, സഭകൾക്കായുള്ള ആഗോള കൗൺസിലുകളുടെ  മതാന്തര സംവാദത്തിനും സഹകരണത്തിനുമായുള്ള കാര്യാലയവും ഒരുമിച്ചുള്ള വാർഷിക യോഗം 2022 മാർച്ച് 24-25 തീയതികളിൽ റോമിൽ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ ഓഫീസിൽ  വച്ച് നടന്നു. 

ലോകസഭാ കൗൺസിലിന്റെ പൊതു സാക്ഷിത്വ സഹകരണ സംഘത്തിൽ നിന്നും ഡയകോണിയയിൽ നിന്നും  രണ്ട് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ലോക കൗൺസിലുകളും, മതാന്തര സംവാദത്തിനായുള്ള  പൊന്തിഫിക്കൽ കൗൺസിലും 1977 മുതൽ എക്യുമെനിക്കൽ സഹകരണ സംവാദത്തിലൂടെ പ്രധാനപ്പെട്ട നിരവധി സംയുക്ത പദ്ധതികൾക്ക് രൂപം കൊടുത്തു. മതാന്തര പ്രാർത്ഥന (1994); മതാന്തര വിവാഹത്തെക്കുറിച്ചുള്ള വിചിന്തനം (1997),  ക്രൈസ്തവ സാക്ഷ്യം ബഹുമത ലോകത്തിൽ:  പെരുമാറ്റ രീതികൾക്കുള്ള ശുപാർശകൾ (2011), ബഹുമത ലോകത്ത് സമാധാനത്തിനുള്ള വിദ്യാഭ്യാസം: ഒരു ക്രൈസ്തവ വീക്ഷണം(2019), മുറിവേറ്റ ലോക സേവനം    മതാന്തര ഐക്യത്തിൽ: COVID-19  പരിചിന്തനത്തിനും പ്രവർത്തനത്തിനുമുള്ള ഒരു ക്രൈസ്തവ വിളി(2020) എന്നിവയാണ്.

ഈ വാർഷിക യോഗത്തിൽ മൂന്ന് സവിശേഷതകളുണ്ടായിരുന്നു.

i). സംയുക്ത പദ്ധതികളിലൂടെയും സഹകരണത്തിലൂടെയും മതാന്തര സംവാദം വളർത്തിയെടുക്കുന്നതിനുള്ള 45 വർഷത്തെ എക്യുമെനിക്കൽ യാത്രയുടെ വിലയിരുത്തലും പ്രാദേശിക സമൂഹങ്ങളിൽ അവയുടെ സ്വീകരണവും സ്വാധീനവും.

ii). വരാനിരിക്കുന്ന 50 ആം വാർഷികത്തിന്റെ ആഘോഷത്തിനായുള്ള ഒരു കർമ്മ പദ്ധതി തയ്യാറാക്കുക.

iii). ലോക സമാധാനത്തിനായി  പ്രത്യേകിച്ച് യുക്രെയ്നു വേണ്ടിയുള്ള പ്രാർത്ഥന.

45 വർഷമായി രണ്ട് കാര്യാലയങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന സൗഹൃദത്തിലും പരസ്പര സഹകരണത്തിലും സന്തോഷം പ്രകടിപ്പിച്ച്, ഇരുഭാഗത്തെയും പ്രതിനിധികൾ 50ആം വാർഷികത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അറിയിക്കുകയും മതാന്തര സംവാദ സേവനത്തിൽ പൊതുവായ എക്യുമെനിക്കൽ ഇടപെടൽ തുടരാനുള്ള തങ്ങളുടെ ആഗ്രഹം ആവർത്തിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2022, 13:32