തിരയുക

ഉക്രേനിയൻ അഭയാർഥികളെ സഹായിക്കുന്ന പോളണ്ടിലെ കന്യാസ്ത്രീകൾ ഉക്രേനിയൻ അഭയാർഥികളെ സഹായിക്കുന്ന പോളണ്ടിലെ കന്യാസ്ത്രീകൾ 

യുക്രേനിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ 1000-ലധികം കന്യാസ്ത്രീ മഠങ്ങൾ തുറന്നുകൊടുത്തു

യുക്രെയിനിലെയും പോളണ്ടിലെയും സന്യാസിനികൾ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി അവരുടെ കോൺവെന്റുകളുടെ വാതിലുകൾ തുറന്നിട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം പുരോഗമിക്കുമ്പോൾ തങ്ങളുടെ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായ നിരവധി ആളുകളെ പോളണ്ടിലും യുക്രെയ്‌നി ലുമുള്ള  1000-ലധികം സസ്യസ മഠങ്ങൾ സ്വീകരിച്ചു.

"പോളണ്ടിലെ 924 കോൺവെന്റുകളിലും യുക്രെയ്നിലെ 98 കോൺവെന്റുകളിലും സന്യാസിനികൾ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ദുർബ്ബലരായ ആളുകൾക്ക് ആത്മീയവും മാനസീകവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായം നൽകുന്നുവെന്ന് പോളണ്ടിലെ സന്യാസിനി സഭാമേലദ്ധ്യക്ഷമാരുടെ കൗൺസിൽ ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവന വെളിപ്പെടുത്തി.

റഷ്യൻ അധിനിവേശത്തിന്റെ തുടക്കം മുതൽ, പോളണ്ടിലും യുക്രെയ്‌നിലും പ്രവർത്തിക്കുന്ന 150-ഓളം കന്യാസ്ത്രീ മഠങ്ങൾ ഓരോന്നും ആവശ്യമുള്ളവർക്ക് അഭയവും മറ്റ് തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രത്യേകിച്ചും, പോളണ്ടിൽ 498 കോൺവെന്റുകളും യുക്രെയ്നിൽ 76 കോൺവെന്റുകളും നിലവിൽ അഭയാർത്ഥികൾക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. 3000-ത്തിലധികം കുട്ടികളും ഏതാണ്ട് അത്രയും മുതിർന്നവരും ഉൾപ്പെടുന്ന കുറഞ്ഞത് 2400 കുടുംബങ്ങളെങ്കിലും  മഠങ്ങളിൽ അഭയം കണ്ടെത്തിട്ടുണ്ട്.

64 വിവിധ മത സ്ഥാപനങ്ങൾ 600ൽ പരം അനാഥർക്ക്  ഇടം നൽകി. 420 ഓളം വരുന്ന മറ്റ് സ്ഥാപനങ്ങളും ഏകദേശം 3000 അമ്മമാർക്ക് അവരുടെ കുട്ടികളുമായി സുരക്ഷിത താവളമൊരുക്കിട്ടുണ്ട്. എല്ലാത്തരം മാനുഷിക സഹായങ്ങളിലും കന്യാസ്ത്രീകൾ പ്രവർത്തനനിരതരാണ്. കൂടാതെ ചൂടുള്ള ഭക്ഷണം, ശുചിത്വ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ തയ്യാറാക്കുന്നതിലും വിതരണത്തിലും അവർ ഏർപ്പെടുന്നു. യുദ്ധ ബാധിത സ്ഥലങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നതിലും പോളണ്ടിലെ അഭയാർത്ഥികൾക്ക് തൊഴിലവസരങ്ങൾ തേടുന്നതിലും അവരുടെ സ്വന്തം കേന്ദ്രങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവർ സജീവമാണ്.

അഭയാർത്ഥികൾക്കുള്ള സഹായം ഏകോപിപ്പിക്കുന്നതിനും അവർ സ്വയം സേവനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. യുക്രേനിയൻ കുട്ടികളെ പോളിഷ് സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാനും വിവർത്തകരായി സേവിക്കാനും യുക്രെയ്നിൽ നിന്ന് വരുന്ന കുട്ടികൾക്കും അമ്മമാർക്കുമായി ക്ലാസുകൾ സംഘടിപ്പിക്കാനും പ്രത്യേകിച്ച് പ്രായമായവർക്കും വികലാംഗർക്കും സേവനങ്ങൾ നൽകാനും സഹായിക്കുന്നതിനായി പ്രസ്താവന വെളിപ്പെടുത്തി.

സന്യാസ സഭകൾ നൽകുന്ന മറ്റൊരു പ്രധാനപ്പെട്ട സേവനം സാമ്പത്തിക സംഭാവനകൾ ശേഖരിക്കുകയും അവരുടെ ഫൗണ്ടേഷനുകളിലൂടെ ഫണ്ട് കൈമാറുകയും ചെയ്യുക എന്നതാണ്. നിലവിൽ, യുക്രെയിനിൽ പോളിഷ് സന്യാസ സഭകളിൽ നിന്ന് 330-ലധികം സഹോദരിമാരുണ്ടെന്ന് പോളണ്ടിലെ സന്യാസിനി സഭാമേലദ്ധ്യക്ഷമാരുടെ കൗൺസിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2022, 14:06