തിരയുക

ക്രിസ്തുവും കാനാൻകാരി സ്ത്രീയും ക്രിസ്തുവും കാനാൻകാരി സ്ത്രീയും 

കാനാൻകാരിയുടെ ആഴമേറിയ വിശ്വാസം

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയെട്ടുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 15, 21-28 - ശബ്ദരേഖ

ഫാദർ റോണി ചാങ്ങയിൽ, തിരുവല്ല

വിശുദ്ധ മത്തായി ശ്ളീഹായുടെ സുവിശേഷം 15 ആം അധ്യായം 21 മുതൽ 28 വരെ യുള്ള ഒരു വചനഭാഗങ്ങൾ ആണ് ഇന്ന് വിചിന്തനത്തിന് ആയിട്ട് നമുക്ക് ലഭിച്ചിരിക്കുന്നത്. ഒരു കാനാൻകാരി അമ്മ ഈശോയുടെ അടുത്തത് തന്റെ കുഞ്ഞിന്റെ രോഗ സൗഖ്യത്തിനായി കണ്ണുനീരോടെ കടന്നു വന്നു നിൽക്കുമ്പോൾ മുഖം തിരിഞ്ഞു നിൽക്കുന്ന യേശു. ബൈബിൾ മറ്റൊരിടത്തും ഇതുപോലൊരു സംഭവം കാണുവാനായി സാധിക്കുകയില്ല. എന്തുകൊണ്ടാണ് ഈശോ ഇപ്രകാരം ചെയ്യുന്നത്? കാരണം ആ അമ്മയുടെ ഉള്ള്  മനസ്സിലാക്കിയ തമ്പുരാൻ ആ വിശ്വാസത്തിന്റെ ആഴവും തീഷ്ണതയും മനസ്സിലാക്കിയ തമ്പുരാൻ ആ വിശ്വാസത്തിന്റെ ആഴം തന്റെ കൂടെ നടക്കുന്ന ശിഷ്യന്മാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ആ കാനാൻകാരി സ്ത്രീ യേശുവിനെ ഇതിനുമുമ്പ് കണ്ടിട്ട് ഉണ്ടാവുകയില്ല അവൾ ചിലപ്പോൾ ഈശോയെ പറ്റി കേട്ടിട്ട് ഉണ്ടാവുകയുള്ളൂ.  എങ്കിലും അവളുടെ വിശ്വാസം വലുതാണ്.   ദാവീദ് പുത്രാ എന്ന്  വിളിക്കുന്നതിൽലൂടെ നമുക്ക് അത് വ്യക്തമാകും. ദൈവം ദാവീദിന് നല്കുന്ന വാഗ്ദാനം സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം ഏഴാം അധ്യായം പതിനൊന്നാം വാക്യം മുതൽ ഉള്ള ഭാഗത്ത് നാം  വായിക്കുന്നുണ്ട്. ദാവീദിനോട് ദൈവം പറയുകയാണ് നിന്റെ ദിനങ്ങൾ തികഞ്ഞ് നീ പൂർവ്വീകരോട് ചേരുമ്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. നമുക്ക് അറിയാവുന്നതുപോലെ ദാവീദിന്റെ പുത്രനായ സോളമൻ 40 വർഷം മാത്രമേ രാജ്യം ഭരിച്ചിട്ടുഒള്ളു. അപ്പോൾ ദൈവത്തിന്റെ വാഗ്ദാനം എന്ന് പറയുന്നത് സോളമനെ ഉദ്ദേശിച്ചല്ല മറിച്ച് കാലത്തിന്റെ പൂർണ്ണതയിൽ ഭൂമിയിൽ അവതരിച്ച നിത്യമായ രാജ്യം ഒരുക്കി തന്ന മിശിഹായെ ഉദ്ദേശിച്ചാണ്. Son of David, ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് മിശിഹായുടെ title ആണ് രക്ഷകന്റെ ടൈറ്റിൽ ആണ്. ഈശോയുടെ കൂടെ നടക്കുകയും അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾ കാണുകയും ചെയ്ത ശിഷ്യന്മാർക്ക് അത് ഇതുവരെ മനസ്സിലായിട്ടില്ല.  മത്തായിയുടെ സുവിശേഷം 16-ആം അധ്യായത്തിലെ അവസാനഭാഗത്തെ  കടന്നുവരുമ്പോൾ മാത്രമാണ് അവൻ മിശിഹാ ആണെന്ന് പത്രോസ് ഏറ്റു പറയുന്നതും ഉറക്കെ പ്രഖ്യാപിക്കുന്നത് എന്നാൽ ഈ സ്ത്രി ഈശോയെ കാണുമ്പോൾ തന്നെ ആദ്യം വിളിക്കുന്നത് കർത്താവേ, ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ എന്നാണ്. ആ വിളിയിൽ തമ്പുരാൻ അവളുടെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കുന്നു. വിശ്വാസത്തിന്റെ ആഴത്തെയും തീവ്രതയും ആണ് ഈ സ്ത്രീ നമ്മെ ഓർമിപ്പിക്കുന്നത്. നമ്മുടെ ദേവാലയത്തിൽ കടന്നു വരുന്ന മറ്റു മതസ്ഥർ ദേവാലയത്തെയും ആരാധനയും ഒക്കെ വളരെ ദിവ്യമായ ഭക്തിയോടുകൂടി സമീപിക്കുമ്പോൾ നമ്മുടെയൊക്കെ സമീപം എങ്ങനെയാണ് എന്ന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവത്തോടുള്ള നമ്മുടെ ബന്ധം എപ്രകാരമാണ് എന്നത് നമ്മുടെ ഒരു ചിന്തയും ധ്യാനവും ആകേണ്ടതാണ്. ഉല്പത്തി   പുസ്തകത്തിന്റെ 32 അധ്യായത്തിൽ ‘എന്നെ അനുഗ്രഹിചിട്ട് അല്ലാതെ അങ്ങനെ ഞാൻ വിടുകയില്ല’ എന്ന് വാശി പിടിക്കുന്ന ഒരു  യാക്കോബിനെ നാം കാണുന്നുണ്ട്. അവന്റെ ആ വിശ്വാസത്തിന്റെ ആഴമാണ് അവനെ യാക്കോബിൽ നിന്ന് ഇസ്രായേലിലേക്ക് വളർത്തിയത്. ഈ അമ്മയുടെ വിശ്വാസവും അപ്രകാരം ആണ്. എന്നെ അനുഗ്രഹിക്കാതെ നിന്നെ ഞാൻ വിടുകയില്ല എന്ന് വാശി പിടിച്ചു നിൽക്കുകയാണ് ഈ അമ്മയും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ നിങ്ങൾക്ക് തുറന്നുതരും ചോദിപ്പിൻ നിങ്ങൾക്ക് ലഭിക്കും എന്ന്‌ സുവിശേഷത്തിൽ കാണുന്നുണ്ട്. ഈ വാക്യത്തിന്റെ ഒറിജിനൽ ഗ്രീക്ക് ടെക്സ്റ്റ് നമ്മൾ പരിശോധിക്കുകയാണെങ്കിൽ present continues tense ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായതു ഒരിക്കൽ മാത്രം ഉള്ള ചോദ്യമല്ല, ലഭിക്കുന്നതുവരെ ചോദിക്കാനാണ് കർത്താവു  പറഞ്ഞത്, തുറക്കുന്നതുവരെ മുട്ടുവാൻ ആണ് ആവശ്യപ്പെടുന്നത് കണ്ടെത്തുന്നതുവരെ അന്വേഷിക്കാനാണ് ആവശ്യപ്പെടുന്നത്. പലപ്പോഴും നാം പരാതി പറയാറുണ്ട് ദൈവം പ്രാർത്ഥന കേട്ടില്ല ദൈവം യാതനകൾക്ക് മറുപടി നൽകിയില്ല എന്നൊക്കെ. ഈ അവസരത്തിൽ നാം ഓർക്കേണ്ട ഒരു വ്യക്തിയാണ് ഈ കാനാൻകാരി സ്ത്രീ. യേശു തമ്പുരാൻ അവളുടെ ആവശ്യം പൂർണ്ണമായിട്ടും നിരാകരിച്ചിട്ടും അവന്റെ പിന്നാലെ അത് ലഭിക്കുന്നത് വരെ പോയവളാണ് ഈ അമ്മ. അവൾക്കു ക്രിസ്തുവിലുള്ള വിശ്വാസം അത് വളരെ ആഴപെട്ടതായിരുന്നു അവനു സൗഖ്യത്തെ നൽകാൻ കഴിവുള്ളവനാണ് എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. നമുക്കും പരിശോധിക്കാം എത്രത്തോളം സ്ഥിരതയോടെ ക്രിസ്തുവിനുവേണ്ടി നിലനിൽക്കുവാൻ നാം പരിശ്രമിക്കുന്നു എന്ന്.

രണ്ടാമത് ആയിട്ട് മത്തായുടെ സുവിശേഷം പതിനാലാം അധ്യായം അതിന്റെ 13  മുതൽ ഉള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട് തമ്പുരാൻ അഞ്ചപ്പം അയ്യായിരം പേർക്ക് വീതിച്ചു കൊടുക്കുന്നത്. ആ വേദഭാഗം അവസാനിക്കുന്നതു ഇപ്രകാരമാണ് അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി ബാക്കിവന്ന കഷ്ണങ്ങൾ 12 കുട്ട നിറയെ അവർ ശേഖരിച്ചു. യേശു തമ്പുരാൻ അവരോട് പറയുന്നത് ബാക്കിവന്ന കഷ്ണങ്ങൾ ശേഖരിക്കാനാണ്. ബാക്കിവന്ന കഷ്ണങ്ങൾ 12 കുട്ടകൾ നിറയെ ശേകരിച്ചു. ഇവിടെ ഈ 12 കുട്ടകൾ പുതിയ നിയമത്തിലേ 12 അപ്പസ്തോലന്മാരെയും പഴയനിയമത്തിൽ ഇസ്രായേലിനെ12 ഗോത്രങ്ങളെയും  സൂചിപ്പിക്കുന്നു. എന്താണ് ഇന്ന് കാനാൻകാരി സ്ത്രീ ആവശ്യപ്പെടുന്നത്? അവരുടെ മക്കൾക്ക് സൗഖ്യം ലഭിക്കണം. ഇശോ അതിനു കൊടുക്കുന്ന മറുപടി വളരെ ശ്രദ്ധേയമാണ് മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുനത് ഉചിതമല്ല. വളരെ ശക്തമായ ഭാഷയിൽ അമ്മ അതിനു മറുപടി പറയുന്നു 'അതേ കർത്താവേ നായ്ക്കളെ യജമാന്മാരുടെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ.  ഈ സ്ത്രി പറയുന്നത് ഇപ്രകാരം ആണ് നായ്ക്കൾക്ക് മിച്ചം വന്നത്, ബാക്കി വന്നത് കഴിക്കുവാൻ അവകാശമുണ്ട് ഞാൻ നിന്നോട് ആവശ്യപ്പെടുന്നത് ഇസ്രായേൽ ജനത്തിനു വേണ്ടി നീ ഒരുക്കിവെച്ചിരിക്കുന്നു അപ്പം അല്ല മറിച്ച് മിച്ചം വന്നിരിക്കുന്ന, ബാക്കി വന്നിരിക്കുന്ന അപ്പകഷ്ണങ്ങൾ ആണ്.  അവളുടെ ആ മറുപടിയിൽ അത്ഭുതപെട്ട യേശു അവള് ആവശ്യപ്പെട്ടതും അതിൽ ഉപരിയും അവൾക്കു കൊടുത്തു. അവള് ആവശ്യപ്പെട്ടത് മിച്ചം വന്ന അപ്പം ആണ് എന്നാൽ തുടർന്നുള്ള വേദഭാഗം നാം വായിക്കുമ്പോൾ കാണാൻ സാധിക്കും യേശു അവൾ ആവശ്യപ്പെട്ടത്തിൽ കൂടുതൽ കൊടുത്തു എന്ന്. ഉടനെ തന്നെ വരുന്ന വേദഭാഗം എന്ന് പറയുന്നത് നാലായിരം പേരെ കർത്താവ് ഊട്ടുന്ന വേദഭാഗം ആണ്. എവിടെയാണ് ഇത് സംഭവിക്കുന്നത് വിജാതിയരുടെ പട്ടണത്തിൽ സീറോ ഫിനിഷ്യയിൽയായിരുന്നു. തമ്പുരാൻ ഇപ്പോൾ ഊട്ടിയത് ഇസ്രായേൽ മക്കളെ അല്ല മറിച്ചു വിജതിരായവരെ ആണ്. അവൻ മിച്ചം വന്ന അപ്പം അല്ല അവർക്ക് കൊടുത്തത് മറിച്ച് മക്കൾക്കുവേണ്ടി ഒരുക്കിവെച്ച അപ്പമാണ്. പ്രിയമുള്ളവരെ തമ്പുരാൻ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും  വേലി കെട്ടുകൾ പൊളിച്ചു മാറ്റുകയാണ്. എല്ലാവരുടെയും ദൈവമാണ് താൻ എന്ന് അവിടുന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. സഹോദരനിൽ ദൈവത്തെ കാണുവാൻ മറ്റുള്ളവരിൽ ദൈവത്തെ കാണുവാൻ ഈ   വലിയ നോമ്പ് കാലത്ത് നമുക്ക് സാധിക്കട്ടെ. ദൈവത്തിലുള്ള വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാൻ മറ്റുള്ളവരിൽ ദൈവത്തെ കാണുവാൻ മറ്റുള്ളവരെ സഹോദരനായി  കാണുവാൻ  ഉള്ള വലിയ കൃപക്കായിട്ട് ഈ വലിയ നോമ്പുകാലത്തു നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2022, 10:59