തിരയുക

നവജാത ശിശു സുരക്ഷിത കരങ്ങളിൽ   നവജാത ശിശു സുരക്ഷിത കരങ്ങളിൽ  

ഇറ്റലിയിലെ കത്തോലിക്കാസഭ ജീവനു വേണ്ടിയുള്ള ദേശീയ ദിനം ആചരിക്കുന്നു!

“സകല ജീവനെയും കാത്തുപരിപാലിക്കുക- “ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ ജോലിചെയ്യാനും അതിനെ കാത്തുസൂക്ഷിക്കാനും അവിടെയാക്കി” (ഉല്പത്തി 2,15) എന്നതാണ് ജീവനുവേണ്ടിയുള്ള ദിനാചരണത്തിൻറെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദുർബ്ബലമായ ഒരോ മനുഷ്യജീവനും മൗനമായി സംരക്ഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്മാർ.

ഫെബ്രുവരിയിലെ ആദ്യ ഞായർ ഇറ്റലിയിലെ കത്തോലിക്കാസഭ ജീവനു വേണ്ടിയുള്ള നാല്പത്തിനാലാം ദേശീയ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് മെത്രാൻസംഘം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു കാണുന്നത്.

ഇക്കൊല്ലം ഈ ദിനാചരണം ആറാം തീയതിയാണ് (06/2/22)

“സകല ജീവനെയും കാത്തുപരിപാലിക്കുക- “ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ ജോലിചെയ്യാനും അതിനെ കാത്തുസൂക്ഷിക്കാനും അവിടെയാക്കി” (ഉല്പത്തി 2,15) എന്നതാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം.

ഒരു മനുഷ്യനെ സ്വീകരിക്കുകയും അവന് തുണയാകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയൊ ധീരതയോടും പ്രത്യാശയോടുകൂടി അവയെ നേരിടാൻ സാധിക്കുകയൊ ചെയ്യുന്നതായ നിരന്തര ക്രൈസ്തവാനുഭവത്തെക്കുറിച്ച് മെത്രാൻസംഘം ഈ പ്രസ്താവനയിൽ പരാമർശിക്കുന്നു.

കോവിദ് 19 മഹാമാരി ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെക്കുറിച്ചും സൂചിപ്പിക്കുന്ന പ്രസ്താവനയിൽ മെത്രാന്മാർ, ഈ മഹാമാരിയുടെ തുടക്കം മുതൽ തന്നെ ജീവൻ രക്ഷഭടന്മാരായി പ്രവർത്തിച്ച സകലരെയും നന്ദിയോടെ അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 12:55