തിരയുക

കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് 

കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് അന്തരിച്ചു.

സ്പെയിനിലെ തൊളേദോ അതിരൂപതാ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് നിര്യാതനായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദീർഘനാളുകളായി ഉണ്ടായിരുന്ന തുടർന്ന അസുഖങ്ങളെ തുടർന്ന് ജനുവരി 5 ബുധനാഴ്ച, മാദ്രിദിലെ ഒരു ആശുപത്രിയിൽ വച്ചാണ് തൊണ്ണൂറ്റിയാറുകാരനായ തൊളേദോ അതിരൂപതാ മുൻ അദ്ധ്യക്ഷൻ മരണമടഞ്ഞത്. 1925 ജൂലൈ 14-ന് ജനിച്ച അദ്ദേഹം, 1950 ജൂൺ 11.ന് പുരോഹിതനായി. 1973 ഏപ്രിൽ 13-ന് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം 2001 ഫെബ്രുവരി  21-നാണ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

തൊളേദോയിൽ നവസുവിശേഷവത്കരണം, എയ്‌ഡ്‌സ്‌ രോഗികൾക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രത്തിന്റെ സ്ഥാപനം, അതിരൂപതാ ടെലിവിഷൻ ചാനൽ സ്ഥാപനം, വിവിധ ജീവകാരുണ്യപ്രവർത്തങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങളിലൂടെ മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന്, തൊളേദോ അതിരൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2002 ഒക്ടോബർ 24 മുതൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസിന്റെ നിര്യാണത്തോടെ കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാരുടെ അംഗസംഖ്യ 214 ആയി കുറഞ്ഞു. ഇവരിൽ 120 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ഉള്ളവരും, ബാക്കിവരുന്ന 94 പേർ ഇതിനുള്ള പ്രായപരിധിയായ 80 വയസ്സ് കഴിഞ്ഞവരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2022, 16:32