തിരയുക

മാർ പീറ്റർ കൊച്ചുപുരക്കൽ, പാലക്കാടു രൂപതയുടെ പുതിയ മെത്രാൻ. മാർ പീറ്റർ കൊച്ചുപുരക്കൽ, പാലക്കാടു രൂപതയുടെ പുതിയ മെത്രാൻ. 

പാലക്കാടു രൂപതയ്ക്ക് പുതിയ മെത്രാൻ: മാർ പീറ്റർ കൊച്ചുപുരക്കൽ!

പ്രായപരിധിയെത്തിയതിനെ തുടർന്ന് മാർ ജേക്കബ് മനത്തോടത്ത് സമർപ്പിച്ച രാജി സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭാ സിനഡ് സ്വീകരിച്ചു, തൽസ്ഥാനത്തേക്കു സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കലിനെ ഉയർത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാലക്കാടു രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ നിയമിതനായി.

കാനനൻ നിയം അനുശാസിക്കുന്ന പ്രായപരിധിയെത്തിയതിനെ തുടർന്ന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് സമർപ്പിച്ച രാജി സ്വീകരിച്ചതിനെ തുടർന്ന് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭാ സിനഡ് പാലക്കാടു രൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിക്കുകയായിരുന്ന മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ ഈ സ്ഥാനത്തേക്കുയർത്തുകയായിരുന്നു.

പാലാ രൂപതയിൽപ്പെട്ട മരങ്ങോളിയാണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം. 1964 മെയ് 29-ന് ജനിച്ച അദ്ദേഹം 1990 ഡിസമ്പർ 29-ന് പൗരോഹിത്യം സ്വീകരിക്കുകയും 2020 ജൂൺ 18-ന് പാലക്കാടു രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

പൗരസ്ത്യകാനോൻ നിയമത്തിൽ ഡോക്ടറേറ്റു നേടിയിട്ടുണ്ട് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭാ മെത്രാന്മാരുടെ സിനഡിൻറെ തീരുമാനം ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചതിനെ തുടർന്ന് ശനിയാഴ്‌ച (15/01/22) ആണ് ഈ നിയമന ഉത്തരവ് പരസ്യപ്പെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2022, 12:43