എത്യോപ്യയിൽ അറസ്റ്റു ചെയ്യപ്പെട്ട സന്ന്യാസിനികൾ മോചിതരായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എത്യോപ്യയിൽ അറസ്റ്റുചെയ്യപ്പെട്ട തിഗ്രീന്യ വംശജരായ സന്ന്യാസിനികളിൽ ഏതാനും പേരെ പൊലീസ് വിട്ടയച്ചു.
അന്നാടിൻറെ തലസ്ഥാനമായ ആദിസ് അബേബയിൽ വച്ച് 2021 നവമ്പർ 30-നാണ് ഒരു മിന്നൽ പരിശോധനയ്ക്കിടെ പൊലീസ് വിശുദ്ധ വിൻസൻറ് ഡി പോളിൻറെ ഉപവിയുടെ പുത്രികൾ എന്ന സന്ന്യാസിനീ സമൂഹത്തിലെയും ഊർസുലിൻ സമൂഹത്തിലെയും സഹോദരികളെ അറസ്റ്റുചെയ്ത് തടവിലാക്കിയത്.
തടവിലായിരുന്ന 7 പേരാണ് മോചിതരായത്. എന്നാൽ അറസ്റ്റുചെയ്യപ്പെട്ട മറ്റു രണ്ടു സന്ന്യാസിനികളെയും രണ്ടു ശെമ്മാശന്മാരെയും കുറിച്ച് യാതൊരു വിവരവുമില്ല.
തിഗ്രിന്യ വംശജരായ ആയിരക്കണക്കിന് എത്യോപ്യക്കാർ തടവിലാക്കപ്പെട്ടിട്ടുണ്ട്.
തിഗ്രെ ജനതയുടെ വിമോചന മുന്നണി എന്ന വിപ്ലവ സംഘടനയെ അനുകൂലിക്കുന്നു എന്ന ആരോപണമുന്നയിച്ച് തിഗ്രീന്യ വംശജർക്കെതിരെ സർക്കാർ സൈന്യം നടത്തുന്ന നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ എന്നു കരുതപ്പെടുന്നു.
കഴിഞ്ഞ നവമ്പർ 5-ന് ആദിസ് അബേബയിലെ തന്നെ സലേഷ്യൻ സന്ന്യസ്ത സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ഒരു പഠന കേന്ദ്രത്തിൽ സർക്കാർ സൈന്യം അതിക്രമിച്ചു കടന്ന് സന്ന്യസ്തരും അല്മായരും ഉൾപ്പടെ 17 പേരെ അറസ്റ്റു ചെയ്യുകയും നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: