തിരയുക

മനുഷ്യഭ്രൂണത്തിന് സംരക്ഷണമേകുക. മനുഷ്യഭ്രൂണത്തിന് സംരക്ഷണമേകുക. 

ഭ്രൂണഹത്യ ഒരു അവകാശമല്ല, കുറ്റകൃത്യം, എക്വദോറിലെ കത്തോലിക്കാ മെത്രാന്മാർ!

എക്വദോറിലെ ഭ്രൂണഹത്യാനുകൂല കരടു നിയമത്തെ എതിർത്ത് പ്രാദേശിക സഭ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ എക്വദോറിൽ ഭ്രൂണഹത്യക്കനുകൂലമായ കരടുനിയമത്തെ പ്രാദേശിക കത്തോലിക്കാമെത്രാന്മാർ എതിർക്കുന്നു.

ബലാത്സംഗം, പ്രായപൂർത്തിയാകാത്ത ഗർഭിണികൾ, അംഗവൈകല്യമുള്ള ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ ഭ്രൂണഹത്യം അനുവദിക്കുന്ന കരടുനിയമത്തിനെതിരെയാണ് മെത്രാന്മാർ ശബ്ദമുയർത്തിയിരിക്കുന്നത്.

ഈ കരടുനിയമം പുനപരിശോധനയ്ക്ക് വിധേയമാക്കാൻ മെത്രാന്മാർ ദേശീയ നീതിസമധാന സമിതിയോട് ഒരു കത്തുമുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

ഭ്രൂണഹത്യ ഒരു അവകാശമല്ല, പ്രത്യുത കുറ്റകൃത്യമാണെന്നും ജീവനെ സംരക്ഷിക്കുകയും ഭിഷഗ്വരന്മാരുടെ മനസ്സാക്ഷിസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്യണമെന്ന് മെത്രാന്മാർ ആവശ്യപ്പെടുന്നു.

മനുഷ്യജീവൻറെ ആരംഭമായ ഭ്രൂണത്തെ ഒരു വസ്തുവായി കാണരുതെന്നും മെത്രാന്മാർ പറയുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2022, 12:04