അർമേനിയൻ കത്തോലിക്കരുടെ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian അർമേനിയൻ കത്തോലിക്കരുടെ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian 

ക്രൈസ്തവൈക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥന, അർമേനിയൻ സിലിഷ്യ പാത്രിയാർക്കീസ്!

അർമേനിയൻ കത്തോലിക്കരുടെ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻറെ ക്രൈസ്തവൈക്യ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം, നൂറ്റാണ്ടുകളായുള്ള മുറിവുകൾ പേറുന്നതും അസഹനീയ വേദനയനുഭവിക്കുന്നതുമായ ഐക്യവും ഏകതാനതയും വീണ്ടെടുക്കാനുള്ള വിലയേറിയതും അനിവാര്യവും ആയ അവസരമാണെന്ന്  അർമേനിയൻ കത്തോലിക്കരുടെ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian).

ക്രൈസ്തവസഭകളുടെ സമ്പൂർണ്ണ ഐക്യത്തിനായുള്ള വാർഷിക പ്രാർത്ഥനാവാരം ജനുവരി 18-ന് ആരംഭിക്കുന്നതിനോടനുബന്ധിച്ച് ലെബനനിലെ ക്രൈസ്തവർ ഇക്കഴിഞ്ഞ ഞായറാഴ്‌ച (16/01/22) വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുടെ ഭാഗഭാഗിത്തത്തോടെ  തുടക്കം കുറിച്ച ഈ അഷ്ടദിന പ്രാർത്ഥനയുടെ ഉദ്ഘാടന ദിവ്യബലിയിൽ സുവിശേഷ സന്ദേശം  നല്കുകയായിരുന്നു അദ്ദേഹം.

പ്രാർത്ഥന അജയ്യ ആയുധമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ അത് കർമ്മങ്ങളിലൂടെ പൂർത്തിയാക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു.

നമ്മുടെ വിഭാഗീയ തത്ത്വങ്ങളിലേക്ക് മറ്റുള്ളവരെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല നാം പ്രവർത്തിക്കേണ്ടത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കലഹങ്ങൾ മാനുഷികമാണെന്നും അതിനുള്ള കാരണങ്ങൾ ക്രിസ്തീയ ആത്മീയ തത്വത്തിൽ നിന്നുള്ള അകൽച്ചയും സ്വാർത്ഥതയും വിഭാഗീയതയും ആണെന്നും പ്രസ്താവിച്ച പാത്രിയാർക്കീസ് നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതായ ക്രൈസ്തവൈക്യത്തിലേക്കുള്ള സരണി വെട്ടിത്തുറക്കാനാകട്ടെയെന്ന് ആശംസിച്ചു.

റോമിൽ 18-ന് ആരംഭിച്ച ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരം പൗലോസപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് സമാപിക്കും.

റോമൻ ചുമരുകൾക്കു വെളിയിൽ പൗലോസപ്പോസ്തലൻറെ നാമത്തിലുള്ള ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായായിരിക്കും സമാപന സായാഹ്നപ്രാർത്ഥന നയിക്കുക.

അനുവർഷം പാപ്പായാണ് ഈ പ്രാർത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നതെങ്കിലും കഴിഞ്ഞ വർഷം (2021) കാലിനുണ്ടായ വേദനമൂലം അതിനായില്ല.

ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് ആയിരുന്നു പാപ്പായ്ക്കു പകരം ആ തിരുക്കർമ്മം നയിച്ചത് കഴിഞ്ഞ തവണ.

“ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്” (മത്തായി 2,2), പൂജരാജാക്കന്മാർ ഹേറൊദേസ് രാജാവിനോടു പറയുന്ന ഈ വാക്കുകളാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ വിചിന്തന പ്രമേയം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2022, 12:14