പൂർണിയ രൂപതാധ്യക്ഷൻ സ്ഥാനത്യാഗം ചെയ്തു
ബീഹാറിലെ പൂർണിയ രൂപതാധ്യക്ഷൻ സ്ഥാനത്യാഗം ചെയ്തു.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബീഹാറിലേ പൂർണിയ രൂപതയുടെ മെത്രാൻ അഭിവന്ദ്യ അഞ്ചെലസ് കുജുർ, കാനോനികനിയമപ്രകാരമുള്ള പ്രായമെത്തിയതിനെത്തുടർന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് സമർപ്പിച്ച രാജി പരിശുദ്ധ സിംഹാസനം സ്വീകരിച്ചു. ഈശോസഭാംഗമാണ് 75 വയസ്സുകാരനായ അഭിവന്ദ്യ കുജുർ. 2007 ജനുവരി 20-ന് പൂർണ്ണിയ രൂപതയുടെ മെത്രാനായി നിയമിതനായ അഭിവന്ദ്യ ആഞ്ചെലസ് പിതാവ് പതിനാല് വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥാനത്യാഗം ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
08 December 2021, 16:26