തിരയുക

വാഴ്ത്തപ്പെട്ട ഫാ. ജോവാന്നി ഫൊർണസീനി... വാഴ്ത്തപ്പെട്ട ഫാ. ജോവാന്നി ഫൊർണസീനി...  

പെൺകുട്ടികളുടെ മാനം കാത്ത ഫാ. ജോവാന്നി ഫൊർണസീനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ഇന്നലെ സെപ്റ്റംബർ 26ന് ഞായറാഴ്ച ഇറ്റലിയിലെ ബൊളോഞ്ഞയിൽ വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ തലവനായ കർദ്ദിനാൾ മർചെല്ലോ സെമറാരോയാണ് വിശുദ്ധ പെത്രോണിയോയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഖ്യ കാർമ്മീകനായിരുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ മോന്തെ സോളിലെ കൂട്ടക്കൊലയിൽ 1944ൽ കൊല്ലപ്പെട്ട ഈ യുവ വൈദീകൻ തന്‍റെ ജനങ്ങളുടെ 'കാവൽ മാലാഖ'യായിരുന്നു എന്ന് കർദിനാൾ സെമറാരോ അഭിപ്രായപ്പെട്ടു.

കൈയിൽ രക്തസാക്ഷികളുടെ അടയാളമായ ഓലയുമായാണ് ദിവ്യബലി മദ്ധ്യേ അനാച്ഛാദനം ചെയ്ത ഫാ. ജോവാന്നി ഫോർണസീനിയുടെ ചിത്രം നാം കാണുക. ഇരുപത്തിഒമ്പതാമത്തെ വയസ്സിൽ തന്‍റെ നാടായ സ്പെർട്ടികാനോയിലെ ഇടവകയിലെ 333 ആത്മാക്കളോടുള്ള  അകമഴിഞ്ഞ സ്നേഹവും  തളരാത്ത ഉപവിയും അറിഞ്ഞ നാസികൾ വിശ്വാസത്തോടുള്ള വെറുപ്പിന്‍റെ പരിണതഫലമായി വധിച്ച ഫാ. ജോവാന്നി ഫോർണസീനിയുടെ ജീവചരിത്രം തന്‍റെ വചനപ്രഘോഷണത്തിൽ കർദ്ദിനാൾ മർചെല്ലോ സെമറാരോ വിവരിച്ചു.

ശവശരീരങ്ങൾ മറവു ചെയ്യുകയും, അവശ്യക്കാരുടെ ദാഹവും വിശപ്പുമടക്കുകയും, അഭയാർത്ഥികളെ തന്‍റെ ഇടവക ഭവനത്തിൽ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അവിടെ സ്ഥിരതാമസമാക്കിയ നാസികളോടു  ധാരണകളിലെത്താനും അങ്ങനെ അടിച്ചമർത്തുന്നവരെ പോലും നന്മയിലേക്ക് ആകർഷിക്കാനും അദ്ദേഹം പരിശ്രമിച്ചു. അങ്ങനെ പെൺകുട്ടികളുടെ മാനം കാക്കുന്നതിനും ചെറിയ കുട്ടികളെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. 

ഫാ. ജോവാന്നിയുടെ ശക്തി പ്രാർത്ഥനയിലും കുടിയൊഴിക്കപ്പെട്ടവരുടെ ഒപ്പം ആചരിച്ചിരുന്ന കൂദാശകളിലുമായിരുന്നു. അദ്ദേഹം വിവേചനത്തിന്‍റെ കൊള്ളക്കാരാൽ വെറുക്കപ്പെട്ടവനും എല്ലാവരേയും ഉൾപ്പെടുത്തുന്ന ഒരു പ്രവാചകനുമായിരുന്നു. തന്‍റെ ജനത്തെ സംരക്ഷിക്കാൻ അക്ഷീണം പരിശ്രമിച്ചിരുന്നു. എന്നാൽ തന്‍റെ ആടുകളെ രക്ഷിച്ചെടുത്ത ആക്രമണങ്ങളിൽ നിന്ന്  ഇടയന് സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. തന്‍റെ പൗരോഹിത്യ മദ്ധ്യസ്ഥത വെറുപ്പായി മാറി. അദ്ദേഹത്തിന്‍റെ ഇടയപരിചരണത്തിനായുള്ള തീക്ഷ്ണതയെ ഉപയോഗിച്ച് മരിച്ചവരെ അടക്കാനുള്ള ഒരു വ്യാജ ക്ഷണം നൽകി വിളിച്ചു വരുത്തിയാണ് ഒളിയാക്രമണത്തിൽ 1944 ഒക്ടോബർ 13 ന് അദ്ദേഹത്തെ നാസികൾ സാൻ മർത്തീനോ ദി കപ്രാറയിൽ വധിച്ചത്.

തിരുബലിയിലെ വായനകൾ അനുസ്മരിപ്പിച്ചു കൊണ്ട് കർദ്ദിനാൾ മനുഷ്യരുടെ അഹങ്കാരത്തിനിരയായ നീതിമാൻമാരുടെ വെളിച്ചത്തിൽ വാഴ്ത്തപ്പെട്ട ജോവാന്നി ഫോർണസീനി ഒരു നായകൻ എന്നതിനേക്കാൾ ക്രിസ്തുവിന്‍റെ യഥാർത്ഥ രക്തസാക്ഷിയാണ് എന്ന് അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2021, 15:26