തിരയുക

Vatican News
ലിംഗ സമത്വം (പ്രതീകാത്മക ചിത്രം). ലിംഗ സമത്വം (പ്രതീകാത്മക ചിത്രം). 

ലിംഗ പ്രത്യയ ശാസ്ത്രത്തിനെതിരെ പോർട്ട് റിക്കോയിൽ പ്രതിഷേധ പ്രകടനം

വിദ്യാലയ പാഠ്യപദ്ധതികളിൽ "ലിംഗ വീക്ഷണ" ത്തെക്കുറിച്ചുള്ള ഒരു പാഠ്യവിഷയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെ മെത്രാന്മാരുടെ പിന്തുണയോടെ ഓഗസ്റ്റ് 14 ന് ഒരു പ്രതിഷേധ പ്രകടനം നടത്തുമെന്ന് പോർട്ട് റിക്കോയിലെ ദേശീയ മെത്രാൻ സമിതിയിറക്കിയ ഒരു കുറിപ്പിൽ പറയുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അടുത്ത വർഷം മുതൽ വിദ്യാലയങ്ങളിൽ പ്രാവർത്തീകമാക്കുവാൻ ഉദ്ദേശിക്കുന്ന ഈ ലിംഗ വീക്ഷണങ്ങളെക്കുറിച്ച് തങ്ങൾ ആകുലരാണെന്നും അതിനാൽ ഈ പരിപാടിയെ എതിർക്കുന്ന എല്ലാ പൗരന്മാരോടും ആഗസ്റ്റ് 14 ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കുചേരാനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ മതബോധനവും സുവിശേവുമനുസരിച്ച് മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഉത്തരവാദിത്വവും കടമയുമുണ്ട് എന്നും എല്ലാ പൗരന്മാർക്കും രാഷ്ട്രം നൽകുന്ന സേവനങ്ങൾ സ്വീകരിക്കുന്നതിൽ മതിയായ സ്വാതന്ത്ര്യം ആവശ്യമാണെന്നും ക്രിസ്ത്യാനികൾ മറ്റു പൗരൻമാരേക്കാൾ വ്യത്യസ്തരോ താഴ്ന്നവരോ അല്ലെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. അതിനാൽ ഭരണകൂടത്തോടു കത്തോലിക്കാ മാതാപിതാക്കൾക്ക് അവരുടെ സ്വന്തം ബോധ്യങ്ങൾക്കും മനസാക്ഷിക്കും അനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കുവാനുമുള്ള അവകാശങ്ങളെ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ കുട്ടികളെ അവരുടെ ബോധ്യങ്ങൾക്കെതിരായ പ്രത്യയശാസ്ത്രങ്ങൾക്ക് വിധേയരാകാത്ത വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിൽ നൽകണമെന്ന് മാതാപിതാക്കൾക്ക് ആവശ്യപ്പെടാനുള്ള ന്യായമായ അവകാശമുണ്ട് എന്നും മെത്രാൻ സമിതി അറിയിച്ചു. കൂടാതെ തങ്ങളുടെ സ്വാഭാവീക അവകാശം ഉപയോഗപ്പെടുത്തി മാതാപിതാക്കൾക്കും വിശ്വാസികൾക്കും, പ്രത്യേകിച്ച് കൂടുതൽ പ്രത്യയ ശാസ്ത്രപരവും എന്നാൽ  അശാസ്ത്രീയവുമായ ഈ അടിച്ചമർത്തലിനെതിരെയുള്ള, ആശങ്ക പ്രകടിപ്പിക്കാൻ സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്രവുമുണ്ട് എന്നും രേഖപ്പെടുത്തി.

പ്രകടനക്കാരോടു സമാധാനപരമായി, ഓരോ വ്യക്തിയുടേയും പ്രത്യേക നിലപാടുകളെ മാനിച്ചുകൊണ്ട് പ്രകോപിതരാക്കപ്പെടാതെ പ്രതിഷേധിക്കണമെന്നും, ആരും അവരുടെ വ്യക്തിപരമായ അവസ്ഥയോ, വൈകല്യമോ, ഉൽഭവമോ, മതമോ, സ്നേഹപ്രവണതകളോ കൊണ്ട് പീഡനത്തിനും, അക്രമത്തിനും, അവഹേളനത്തിനും അന്യായ വിവേചനത്തിനും ഇരയാകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

03 August 2021, 16:50