വൈദികൻ ദീപക് വലേറിയൻ തൗറൊ ( Deepak Valerian Tauro), ഡൽഹി അതിരൂപതുയുടെ  നിയുക്ത സഹായമെത്രാൻ വൈദികൻ ദീപക് വലേറിയൻ തൗറൊ ( Deepak Valerian Tauro), ഡൽഹി അതിരൂപതുയുടെ നിയുക്ത സഹായമെത്രാൻ  

ഡൽഹി അതിരൂപതയ്ക്ക് സഹായമെത്രാൻ !

കർണ്ണാർടക സ്വദേശി, വൈദികൻ ദീപക് വലേറിയൻ തൗറൊ ആണ് നി യുക്ത സഹായഹായമെത്രാൻ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഡൽഹി അതിരൂപതയുടെ സഹായമെത്രാനായി വൈദികൻ ദീപക് വലേറിയൻ തൗറൊയെ ( Mons. Deepak Valerian Tauro ) മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

വെള്ളിയാഴ്‌ച (16/07/21) ആണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

നിയുക്ത സഹായമെത്രാൻ ദീപക് വലേറിയൻ തൗറൊ കർണ്ണാടകയിലെ ചിക്മഗലൂർ സ്വദേശിയാണ്.

1967 ആഗസ്റ്റ് 2-ന് ജനിച്ച 54- കാരനായ അദ്ദേഹം ബീഹാറിലെ മുസ്സാഫർപ്പുർ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും ഇടവകവികാരി, മൈനർ സെമിനാരി റെക്ടർ, മുസ്സാഫർപ്പുർ രൂപതാമെത്രാൻറെ കാര്യദർശി, രൂപതാ യുവജനവേദിയുടെ മേധാവി, ബീഹാർ, ജാർഖണ്ഡ്, ആൻറമാൻ മെത്രാൻ സിമിതിയുടെ പ്രാദേശിക കാര്യദർശി, റാഞ്ചിയിലെ സെൻറ് ആൽബർട്സ്  കോളേജിൻറെ മേധാവി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2021, 12:25