തിരയുക

വൈദീക തിരുപട്ടം വത്തിക്കാനിൽ... വൈദീക തിരുപട്ടം വത്തിക്കാനിൽ... 

പരേഗ്വയിൽ ദേശിയ വൈദികവാരം ആഘോഷിച്ചു

വൈദീക രൂപീകരണത്തിന്റെ പ്രാധാന്യമായിരുന്നു ഈ വാരാചരണത്തിന്റെ കേന്ദ്ര വിഷയം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 19 മുതൽ 22 വരെയുള്ള തിയതികളിൽ ആചരിക്കപ്പെട്ട ദേശീയ വൈദീക വാരം ദേശീയ മെത്രാൻ സമിതിയാണ് സംഘടിപ്പിച്ചത്.  പൗരോഹിത്യത്തിന്റെ ദാനവും ദൗത്യവും നാം എപ്പോഴും ഓർക്കണമെന്ന ആവശ്യകതയെ ആവർത്തിച്ച  വൈദീക അജപാലന പരിപാലന വിഭാഗത്തിന്റെ തലവനായ മോൺ. വേത്രോ കോളർ ഈ ഓർമ്മ വിശ്വാസത്തിൽ കൂടുതൽ കൂടുതൽ വളരാൻ സഹായിക്കുമെന്ന് വാരാചരണസമാപനത്തിൽ പറഞ്ഞു.

ദേശിയ തലത്തിൽ നടന്ന ഈ വാരാഘോഷം,  ജീവിതാന്ത്യം വരെ തുടരുന്ന രൂപീകരണത്തിൽ സമകാലീന വെല്ലുവിളികളെ നേരിടാൻ അജപാലന വിളിയെ പ്രാപ്തമാക്കാൻ വിവേചനബുദ്ധിയുടെ അടിസ്‌ഥാനപരമായ പ്രാധാന്യത്തെക്കുറിച്ചും, പരാഗ്വേയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക യാഥാർത്ഥ്യത്തെ പരിഗണിക്കേണ്ടതിനെ ക്കുറിച്ചും വിചിന്തനം ചെയ്തു. മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ മോൺ. അഡാൽ ബെർത്തോ മാർട്ടിനെസ്സ് ഫ്ലോറസ് പുരോഹിതർ അവരുടെ വൈകാരികവും, മാനസികവും, ശാരീരികവുമായ സുസ്ഥിതിയെ അവഗണിക്കരുതെന്നും കാരണം അവയും തുടർന്നുകൊണ്ടിരിക്കുന്ന രൂപീകരണത്തിന്റെ ഭാഗമാണെന്നും വെളിപ്പെടുത്തി. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന നേരത്ത് എല്ലാറ്റിലുമുപരിയായി ക്രൂശിതനെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ട മോൺ. ഫ്ലോറസ് അജപാലന ശുശ്രൂഷയിൽ വൈദീകരുമായി സഹകരിക്കാൻ  മെത്രാന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. മഹാമാരികാലത്തിൽ ഏറ്റവും ദരിദ്രർ അനുഭവിച്ച ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങളോടു പൂർണ്ണമായി സഹകരിച്ച വൈദികരെ നന്ദിയോടെ അനുസ്മരിച്ച മെത്രാൻ സമതിയുടെ അദ്ധ്യക്ഷൻ മോൺ. മാർട്ടിനെസ് ഫ്ലോറസ് തങ്ങളുടെ സേവനത്തിനിടയിൽ മരണം വരിച്ചർക്കും നന്ദി രേഖപ്പെടുത്തി. വായന, പരിചിന്തനം, പ്രാർത്ഥന, സാഹോദര്യം, പുരോഹിത സൗഹൃദം എന്നിവയിലൂടെ നിരന്തരമായ രൂപികരണം വളർത്തിയെടുക്കാൻ പുരോഹിതന്മാരെ ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2021, 13:27