ദക്ഷിണ സുഡാനിലെ കാഴ്ച... ദക്ഷിണ സുഡാനിലെ കാഴ്ച...  

ദക്ഷിണ സുഡാനെ സഹായിക്കുവാൻ സഭയുടെ അഭ്യർത്ഥന

തോംപുര - യാംബിയോയിലെ മെത്രാൻ മോൺ. കുസ്സാലാ ജനങ്ങളെ രക്ഷിക്കാൻ വേണ്ട മനുഷ്യത്വപരമായ സഹായത്തിനും വിഭവ സമാഹാരണത്തിനുമായി സ്ഥാപനങ്ങളെ പ്രത്യേകം ഓർമ്മിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അടുത്തയിടെ തോംപുര കൗണ്ടിയിൽ അനേകരുടെ മരണത്തിനും കുടിയൊഴിപ്പിക്കലിനും ഇടയാക്കിയ  അക്രമണങ്ങളിലും സംഘർഷങ്ങളിലും, ദാരിദ്ര്യവും, പകർച്ചവ്യാധിയും മൂലം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന തെക്കൻ സുഡാൻ  ജനതയ്ക്ക് ജൂലൈ 4 ഞായറാഴ്ച മുതൽ അത്യാവശ്യ ഉപയോഗ വിഭവങ്ങൾ സംഭാവന ചെയ്യാൻ പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും തോംപുര - യാംബിയോയിലെ മെത്രാൻ മോൺ. കുസ്സാലാ അഭ്യർത്ഥിച്ചു. പാർപ്പിടവും വെള്ളവും ഭക്ഷണവുമില്ലാതെ കുടിയിറക്കപ്പെട്ടവർ കഴിയുന്ന നാട്ടിൽ നിന്നാണ് മോൺ. കുസ്സാല ബലഹീനരായ ഇവരുടെ ഇടയിൽ പോഷകാഹാരക്കുറവും, രോഗങ്ങളും, മരണ ങ്ങളും കൂടിവരുന്നതിൽ തനിക്കുള്ള അഗാധമായ ആശങ്ക അറിയിച്ചത്.

പ്രതിസന്ധികളുടെ ഉത്ഭവം

ജൂൺ മാസത്തിന്റെ പകുതിയിൽ ആയുധധാരികളായ കുറെ പേർ നിരായുധരായവരുടെ നേർക്ക് നടത്തിയ അക്രമണമാണ് സമീപകാല പ്രതിസന്ധിക്ക് കാരണം. അവർ വെടിവയ്പു നടത്തുകയും, കൊള്ളയടിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. അക്രമണം ഏതാണ്ട് 21000 പേരെ  അഭയാർത്ഥികളാക്കി തീർത്തു. അതിൽ പകുതിയും കുട്ടികളാണ്. ശക്തമായ പ്രാദേശീക രാഷ്ട്രീയ അസ്ഥിരത സർക്കാറിന്റെ ഇടപെടലുകളെ തടയുന്നതാണ് മോൺ. കുസാലയുടെ വീക്ഷണത്തിൽ ഇവിടത്തെ സംഘർഷങ്ങൾക്ക് കാരണം. വർഷങ്ങളായുള്ള സംഘട്ടനങ്ങളും അരക്ഷിതാവസ്ഥയും കോവിഡ് 19 മഹാമാരിയും മൂലം തെക്കൻ സുഡാൻകാർ മുട്ടുകുത്തിയ അവസ്ഥയാണ് എന്ന് മോൺ. കുസ്സാല വ്യക്തമാക്കി.

രൂപതയുടെ സഹായ ശേഖരണം

ഇതിനാൽ രൂപതയിലെ 35 ഇടവകകളെയും തോംപുരാ-യാംബിയോ രൂപതയിലെ ഔദ്യോഗിക സ്ഥാപനങ്ങളോടും അദ്ദേഹം ജൂലൈ4ന് പണമായും, ഭക്ഷണവും വസ്ത്രവുമായും,കിടക്കകളും, കൂടാരങ്ങളും മുതൽ തങ്ങളുടെ സഹോദരീ സഹോദരർക്ക് സഹായമാകുന്ന എല്ലാത്തരം വിഭവങ്ങളും സമാഹരിക്കാൻ അഭ്യർത്ഥിച്ചു. ഈ മാനുഷീക സംരംഭത്തെ ഏകോപിപ്പിക്കുകയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുക വികസനത്തിനും സമാധാനത്തിനുമായുള്ള രൂപതാ സംഘടനയായിരിക്കും.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2021, 19:22