തിരയുക

ഐക്യത്തിന്റെ കരങ്ങൾ (പ്രതീകാത്മകമായ ചിത്രം) ഐക്യത്തിന്റെ കരങ്ങൾ (പ്രതീകാത്മകമായ ചിത്രം) 

പാപ്പാ: ഭിന്നത നിറഞ്ഞ രാജ്യത്ത് അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായിരിക്കുക

ബ്രസീലിലെ കത്തോലിക്കാ സമൂഹത്തിൽ ആശയവിനിമയത്തിലേർപ്പെട്ടിരിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ആവശ്യപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മഹാമാരി മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ഉപകരണങ്ങളായി മാറണം എന്ന് അവരെ ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തി.

പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി പാലങ്ങൾ പണിയുക. ബ്രസീലിയൻ  മെത്രാൻ സമിതി സംഘടിപ്പിച്ച കത്തോലിക്കാ ആശയവിനിമയപ്രവർത്തകരുടെ പന്ത്രണ്ടാമത് സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ  ക്രൈസ്തവർ പ്രത്യാശയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ബ്രസീലിയൻ സഭയുടെ ദൗത്യം എന്നത് അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും  ഉപകരണങ്ങളാക്കുക എന്നതാണ്. പ്രതിസന്ധി രാജ്യത്തുണ്ടാക്കുന്ന രാഷ്ട്രീയ, സാമൂഹിക സംഘർഷങ്ങളെ പാപ്പാ ഓർമ്മപ്പെടുത്തുകയും പാലങ്ങൾ പണിയുവാനും, സംവാദങ്ങളെ പ്രോൽസാഹിപ്പിക്കുവാനും, പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങളെ മറികടക്കുവാനും ഒരു സമഗ്രമായ ആശയവിനിമയത്തെ  പ്രോത്സാഹിപ്പിക്കുവാൻ ആശയവിനിമയം ചെയ്യുന്ന ക്രൈസ്തവർ മുൻനിരയിൽ ഉണ്ടായിരിക്കണമെന്നും പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു. സത്യത്തിന്റെ സാക്ഷികളും വ്യാജവാർത്തകൾക്ക് എതിരാളികളുമായിരിക്കണം, പാപ്പാ ഓർമ്മിപ്പിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട പാപ്പയുടെ ഈ സന്ദേശത്തിൽ ആശയ വിനിമയ പ്രവർത്തകരുടെ പ്രാഥമിക കടമ  “സത്യത്തിനു സാക്ഷികളാകുകയാണെന്ന്” ഊന്നിപ്പറയുന്നു. ഓൺലൈനിൽ ഉദ്ഘാടന വേളയിലാണ് പാപ്പയുടെ സന്ദേശം വായിച്ചത്.

ബ്രസീലിലെ കാത്തലിക് റേഡിയോ ശൃംഖലയും, ലോക കത്തോലിക്കാ ആശമവിനിമയ സംഘടനയും ' ബ്രസീലിയൻ വിഭാഗമായ സിഗ്നീസും ചേർന്ന് സംഘടിപ്പിച്ച  "മുത്തിരാവോ ദെ കമ്യൂണികക്കാവോ" സമ്മേളനത്തിൽ 5600 പേർ പങ്കെടുത്തു.

"ഒരു സമഗ്ര ആശയവിനിമയത്തിനായി നവമാധ്യമ പരിസ്ഥിതിയിലെ മനുഷ്യൻ " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ വിവിധ കോൺഫറൻസുകൾ, വട്ടമേശ സമ്മേളനങ്ങൾ, അവതരണങ്ങൾ, പരിചിന്തനങ്ങൾ എന്നിവ ഉൾപ്പെടെ ആറു വിഭാഗങ്ങൾ ഉണ്ടായിരുന്നു.

സാങ്കേതിക ജീവിതവും യഥാർത്ഥ ജീവിതവും തമ്മിലുള്ള ബന്ധം, ബ്രസീലിലെ സഭയ്ക്കുള്ള വെല്ലുവിളികൾ, വ്യാജ വാർത്തകളുടെ ഈ കാലഘട്ടത്തിൽ സമാധാനം എന്ന ആശയ വിനിമയം, സമൂഹത്തിലും സഭയിലും നവമാധ്യമങ്ങളുടെ സ്വാധീനം, പാപ്പയുടെ ചാക്രികലേഖനമായ "ഫ്രത്തേലി തൂത്തി"യുടെ വെളിച്ചത്തിൽ സഭാസമൂഹങ്ങൾക്കായുള്ള നവമാധ്യമ ലോകത്തിന്റെ വെല്ലുവിളികൾ, മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കത്തോലിക്ക ആശയവിനിമയം നവീകരിക്കുന്നതിനുള്ള നിലപാടുകൾ തുടങ്ങി ബ്രസീലിലെ സഭാ ദൗത്യത്തിൽ ഗുണ നിലവാരമുള്ള ആശയവിനിമയത്തിന്റെ നിർണ്ണായകമായ പ്രാധാന്യം എന്നിവയെ കുറിച്ച് വിപുലമായ ചർച്ചകളും നടത്തപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2021, 16:10