തിരയുക

Vatican News
 ക്യൂബൻ അനുകൂല പ്രകടനക്കാർ അമേരിക്കയിലെ വൈറ്റ് ഹൌസിന് മുന്നിൽ - ഫയൽ ചിത്രം ക്യൂബൻ അനുകൂല പ്രകടനക്കാർ അമേരിക്കയിലെ വൈറ്റ് ഹൌസിന് മുന്നിൽ - ഫയൽ ചിത്രം  (AFP or licensors)

ക്യൂബൻ ജനതയ്ക്ക് അമേരിക്കയിലെ കത്തോലിക്കാസഭയുടെ ഐക്യദാർഢ്യം

ക്യൂബയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ, തെക്കേ അമേരിക്കൻ രാജ്യമായ ക്യൂബയിലെ കാത്തോലിക്കാസഭയ്ക്കും ക്യൂബൻ ജനതയ്ക്കും അമേരിക്കൻ മെത്രാൻസംഘം. ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്യൂബൻ ജനതയോടും അവിടുത്തെ സഭയോടും അമേരിക്കയിലെ മെത്രാൻസമിതി തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, നീതിയുടെയും സമാധാനത്തിന്റെയും പുരോഗതിയെ മുന്നിൽക്കണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളർത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു.

തങ്ങളുടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും, കോവിഡ് മഹാമാരിയുടെ വരവോടെ രൂക്ഷമായ അവസ്ഥയിൽ, കരീബിയൻ പ്രദേശത്തെ ക്യൂബയിലും, പ്രവാസികളായ ക്യൂബക്കാർക്കിടയിലും തുടരുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് അമേരിക്കയിലെ മെത്രാൻസമിതി പരസ്പരസമാധാനവും, ക്യൂബയിലെ ജനങ്ങളുടെ സാമ്പത്തിക വളർച്ചയും മുന്നിൽ കണ്ട്,  ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. നിലവിൽ ക്യൂബയിൽ തുടരുന്ന പ്രതിഷേധപ്രകടനങ്ങളിൽ ഏർപ്പെട്ട, കത്തോലിക്കാസഭയിലെ ചില അംഗങ്ങൾ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് ക്യൂബൻ ഭരണകൂടം പ്രകടനങ്ങളോട് പ്രതികരിച്ചത്.

ക്യൂബയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് “അനുകൂലമായ പരിഹാരം തേടാൻ”  കഴിഞ്ഞ ജൂലൈ 12 ന് ക്യൂബൻ ബിഷപ്പുമാർ ആഹ്വാനം ചെയ്‌തിരുന്നു. അടിച്ചമർത്തലുകളിലൂടെയോ ഏറ്റുമുട്ടലുകളിലൂടെയോ അല്ല, മരിച്ചു പരസ്പരമുള്ള സംഭാഷങ്ങളിലൂടെയേ, എല്ലാവരും ഒന്നിച്ച് പൊതുനന്മയെ മുന്നിൽക്കണ്ട് രാജ്യം കെട്ടിപ്പെടുക്കാനാവൂ എന്ന് ക്യൂബൻ മെത്രാന്മാർ തങ്ങളുടെ പ്രഖ്യാപനത്തിൽ രേഖപ്പെടുത്തിയിരുന്നു. ക്യൂബൻ കത്തോലിക്കാസഭയുടെ ഈ അഭിപ്രായത്തിനോടെ ചേർന്ന നിലപാടാണ് ഇപ്പോൾ അമേരിക്കൻ മെത്രാൻസംഘത്തിന്റെ തലവൻ, ആർച്ച്ബിഷപ്പ് ഹോസെ ഗോമസ് ദി ലോസ് ആംഹെലെസ് (José H. Gomez di Los Angeles), നീതിക്കും അന്താരാഷ്ട്രസമാധാനത്തിനുംവേണ്ടിയുള്ള സമിതിയോടെ തലവൻ ബിഷപ്പ് ഡേവിഡ് മല്ലോയ് (David J. Malloy) എന്നിവർ ഒപ്പിട്ട പ്രഖ്യാപനത്തിലൂടെ അമേരിക്കൻ കത്തോലിക്കാസഭയും എടുത്തിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, അമേരിക്കൻ മെത്രാൻസംഘം ക്യൂബയുമായി സമാധാനം തേടാൻ അമേരിക്കയോടും ആവശ്യപ്പെട്ടു. പരസ്പരമുള്ള അനുരഞ്ജനത്തിലൂടെയും ഐക്യത്തിലൂടെയുമേ മാത്രമേ ക്യൂബയുമായുള്ള സമാധാനം ഉണ്ടാകൂ എന്നും, തങ്ങൾ, പരിശുദ്ധസിംഹാസനവും, ക്യൂബൻമെത്രാൻസംഘവുമായി ഒത്തുചേർന്ന് പതിറ്റാണ്ടുകളായി, സാംസ്കാരികവും വ്യവസായികവുമായ പരസ്പരപ്രതിബദ്ധതയിലൂടെ ക്യൂബയുടെ അഭിവൃദ്ധിക്കും സാമൂഹികപരിവർത്തനത്തിനുമായി ആഹ്വാനം ചെയ്യുന്നുണ്ടെന്നും അമേരിക്കൻ മെത്രാൻസംഘം ഓർമിപ്പിച്ചു.

ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ ഉപരോധം ലഘൂകരിക്കണമെന്ന് അവിടുത്തെ മെത്രാൻസംഘം ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒബാമ ഭരണകൂടം 2014 ൽ ആരംഭിച്ച തടങ്കൽ നയത്തെ മെത്രാൻസംഘം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഈ നയം അസാധുവാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ, ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയെ, തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ തീരുമാനത്തോട് മെത്രാൻസംഘം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരുന്നത്.

ക്യൂബൻ ആരോഗ്യ വ്യവസ്ഥയെ, കോവിഡ് -19 മഹാമാരി മുട്ടുകുത്തിച്ച നിർണായക നിമിഷത്തിലാണ് ക്യൂബയിലെ പ്രതിഷേധം ഉയർന്നുവരുന്നത്. തെക്കേഅമേരിക്കയിലെതന്നെ ഏറ്റവും ഉയർന്ന പ്രതിശീർഷ കോവിഡ് അണുബാധകരുള്ളത് ക്യൂബയിലാണ് എന്നും രാജ്യത്തെ ആരോഗ്യപരിപാലന ഘടകങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ് എന്നും അന്താരാഷ്ട്ര കാരിത്താസ് സംഘടന (Caritas Internationalis) കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

23 July 2021, 09:46