ചിലിയിലെ  കത്തിഡ്രലിൽ ദേവാലയം. ചിലിയിലെ കത്തിഡ്രലിൽ ദേവാലയം. 

ചിലിയിൽ പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥനാ ഞായർ

ആവശ്യസഭയ്ക്ക് സഹായമേകുന്ന സ്ഥാപനമായ എയ്ഡ് ടു ചർച്ച് ഇൻ നീഡിന്റെ (Aid To Church In Need) ചിലിയിലെ ( ACS ) വിഭാഗവും ചിലിയിലെ മെത്രാൻ സമിതിയും ചേർന്ന് നടത്തിയ ആഹ്വാനമനുസരിച്ച് പീഡിതരായ ക്രൈസ്തവർക്കായുള്ള പ്രാർത്ഥനാ ഞായറായി ഇന്നലെ ജൂൺ 13 ആചരിക്കപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2021 ലെ റിപ്പോർട്ടനുസരിച്ച്  ലോകത്തിൽ 27% ക്രൈസ്തവർക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ജൂൺ 13ന് നടത്തിയ പ്രാർത്ഥനാഞായറിൽ ലോകം മുഴുവനിലും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ള ജനതകളെയും അതിൽ ഏറ്റം പീഡിപ്പിക്കപ്പെടുന്ന മത വിഭാഗമായ ക്രൈസ്തവരേയും അനുസ്മരിച്ചു.

പാക്കിസ്ഥാനിൽ ക്രൈസ്തവ സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ടു പോയി നടത്തുന്ന നിർബന്ധിത വിവാഹവും മതപരിവർത്തനവും, അവർക്ക്  ACS നൽകുന്ന നിയമ, മാനസീക പിൻതുണകളെക്കുറിച്ചും ഈ അതിക്രമങ്ങൾക്കിരയാകുന്നവർ ദരിദ്രരാണെങ്കിലും ജീവിതം അപകടപ്പെടുത്തിയും അവർ  ദേവാലയത്തിൽ പോകലും പ്രാർത്ഥനയും ദിവ്യബലിയർപ്പണത്തിൽ ഈശ്വരനെ കണ്ടെത്തുന്നതും മുടക്കാറില്ലെന്നും പത്രക്കുറിപ്പിൽ ACS അറിയിച്ചു. സകലതും ഉപേക്ഷിച്ച് വിശ്വാസികളുടെ പരിപാലനത്തിനായി പ്രത്യേകിച്ച് വൈറസ് ബാധിതരായവരെ സഹായിക്കുന്ന ആയിരക്കണക്കിന്  വൈദീകർക്കും സന്യാസിനിക്കും സഹായമെത്തിക്കാൻ അവശ്യസഭകൾക്ക് സഹായമെത്തിക്കുന്ന തങ്ങൾക്ക് സംഭാവനകൾ നൽകുന്നവർക്ക് നന്ദി പറയാനും ഈ അവസരം സംഘടന വിനിയോഗിച്ചു. അതിനാൽ കത്തോലിക്കരോടു, വിശ്വാസത്തിന്റെ  പേരിൽ പീഡിതരാകുന്ന സഹോദരീ സഹോദരർക്ക് വേണ്ടി പ്രാർത്ഥിക്കാനും, പീഡിപ്പിക്കപ്പെടുന്ന സഭയെക്കുറിച്ച് കൂടുതൽ അറിയാനുമായി വരുന്ന വ്യാഴാഴ്ച  വൈകിട്ട് 7 മണിക്ക് ലോസ് ആൻഡെസ് സർവ്വകലാശാലയും ഫാ. യോവാൻ കോക്‌സും ചേർന്ന് സൂം വഴി നടത്തുന്ന സമ്മേളനത്തിൽ സംബന്ധിക്കാനും സംഘടന ആവശ്യപ്പെട്ടു. ചിലിയിലെ സന്യാസ വൈദീകനായ ഫാ. കോക്സ് തന്റെ  വൈദീക ജീവിതത്തിന്റെ ഭൂരിഭാഗവും മധ്യ ആഫ്രിക്കയിലാണ് ചിലവഴിച്ചത്. പീഡിപ്പിക്കപ്പെടുന്ന സഭയുമായുള്ള തന്റെ അനുഭവങ്ങൾ ഫാ. കോക്സ് സമ്മേളനത്തിൽ പങ്കുവയ്ക്കും. സമ്മേളനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ https://forms.gle/ZbnRxTup4fFrxipY9 എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2021, 13:21