പൗരസ്ത്യ ക്രൈസ്തവർ! പൗരസ്ത്യ ക്രൈസ്തവർ! 

പൗരസ്ത്യ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യ ദിനം, ഫ്രാൻസിൽ!

ഫ്രാൻസിൽ നാലാം അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണം മെയ് 9 ഞായർ 2021.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരസ്ത്യസഭാ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യദിനം ഫ്രാൻസിലെ കത്തോലിക്കാ സമിതി മെയ് 9-ന് ഞായറാഴ്‌ച ആചരിക്കുന്നു.

ഇത് ഭാരതത്തിലെ സീറോമലബാർ, സീറോമലങ്കര കത്തോലിക്കാസഭകളുൾപ്പെടെയുള്ള ലോകത്തിലെ എല്ലാ പൗരസ്ത്യസഭാ ക്രൈസ്തവരോടുമുള്ള നാലാം അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണമാണ്.

ഇതിൽ പ്രാർത്ഥന വഴി പങ്കുചേരാൻ ഈ കത്തോലിക്കാ സമിതി ആഗോള കത്തോലിക്കരെ ക്ഷണിക്കുന്നു. 

പാശ്ചാത്യപൗരസ്ത്യക്രൈസ്തവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യം.

ലോകത്തിൽ അനേകം രാജ്യങ്ങളിൽ പൗരസത്യസഭാ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രാൻസിലെ കത്തോലിക്കാ സമിതി പറയുന്നു.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2021, 14:15