അമോറിസ്  ലെത്തീസിയാ കുടുംബ വർഷം 2021-2022 അമോറിസ് ലെത്തീസിയാ കുടുംബ വർഷം 2021-2022  

കുടുംബങ്ങൾക്കായി കൊളംബിയ൯ സഭാ പ്രസ്ഥാനങ്ങളുടെ യോഗം

പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ കുടുംബങ്ങളോടൊപ്പമുള്ള അനുയാത്ര വഴി ഉടലെടുത്ത ആത്മീയ, അജപാലക, സാംസ്കാരിക അനുഭവങ്ങൾ വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പാ  പ്രഖ്യാപിച്ച "അമോറിസ്  ലെത്തീസിയാ വർഷത്തി"ന്റെ ഭാഗമായി  കൊളംബിയൻ  മെത്രാ൯ സമിതിയുടെ കീഴിലുള്ള വിവാഹത്തിനും കുടുംബജീവിതത്തിനുമായുള്ള സമിതിയുടെ  നേതൃത്വത്തിൽ  ജൂൺ 19 ന് "കുടുംബത്തിനായുള്ള സഭാ പ്രസ്ഥാനങ്ങളുടെ യോഗം" നടക്കും. ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ, കുടുംബത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധിക്കാനും പരിപാലിക്കാനും രൂപത തലത്തിലും പ്രസ്ഥാനങ്ങളുടെ തലത്തിലും ശ്രമിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുടെ തയ്യാറെടുപ്പ്, കുടുംബത്തിന്റെ ആത്മീയത, വിവാഹത്തിന്റെ സൗന്ദര്യം, ക്ഷമയും കരുണയും കുടുംബജീവിതത്തിൽ, കുടുംബത്തിന്റെ അജപാലനദൗത്യത്തിൽ ദമ്പതികളുടെ നേതൃത്വം  തുടങ്ങി വളരെയധികം താൽപ്പര്യമുള്ള  വിഷയങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നവർക്കായി പങ്കുവയ്ക്കപ്പെടും. സംഘടനാ വേദികളിലൂടെയും മെത്രാ൯ സമിതിയുടെ ഫെയ്‌സ്ബുക്ക്  ലൈവ് പേജിലൂടെയും പ്രക്ഷേപണം ചെയ്യുന്ന മീറ്റിംഗ് പാൽമിറയിലെ മെത്രാനും വിവാഹത്തിനും കുടുംബജീവിതത്തിനുമായുള്ള കൊളംബിയൻ  മെത്രാ൯ സമിതിയുടെ അദ്ധ്യക്ഷനുമായ മോൺ. എഡ്ഗാർ  ദേ  യേസുസ് ഗാർസിയ ഗിൽ  ഉത്‌ഘാടനം  ചെയ്യും. കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങളിൽ രാജ്യത്തിൽ പ്രവർത്തിക്കുന്ന പുരോഹിതരുടെ പങ്കാളിത്തവും സമ്മേളനത്തിൽ ഉണ്ടായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2021, 16:10