മദ്ധ്യപ്രദേശിലെ ജാബ്വാ രൂപതയുടെ മെത്രാൻ ബിഷപ്പ് ബേസിൽ ഭൂരിയ മദ്ധ്യപ്രദേശിലെ ജാബ്വാ രൂപതയുടെ മെത്രാൻ ബിഷപ്പ് ബേസിൽ ഭൂരിയ 

ജാബുവായുടെ മെത്രാൻ ബേസിൽ ഭൂരിയായ്ക്ക് സ്മരണാഞ്ജലി

കോവിഡു ബാധയ്ക്കു കീഴ്പ്പെട്ട ജാബുവ മിഷന്‍റെ തീക്ഷ്ണമതിയായ പ്രേഷിതൻ.

- ഫാദർ വില്യം  നെല്ലിക്കൽ

1. ജാബുവായുടെ സ്നേഹമുള്ള അജപാലകൻ
മദ്ധ്യപ്രദേശിലെ ജാബുവാ  രൂപതാ മെത്രാൻ ബിഷപ്പ് ബാസിൽ ബൂരിയ എസ്.വി.ഡി.യ്ക്ക് വത്തിക്കാൻ വാർത്താ വിഭാഗം സ്മരണാജ്ഞലി അർപ്പിക്കുന്നു. മെയ് 6-നാണ് ബിഷപ്പ് ബൂരിയ അന്തരിച്ചത്. കോവിഡ്-19 രോഗ ബാധിതനായി ഇന്തോറിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമാണ് ബിഷപ്പ് ബൂരിയ അന്തരിച്ചത്. അന്തിമോപചാര ശുശ്രൂഷകൾ മെയ് 7-ന് മേഘ്നഗറിലുള്ള മംഗലവാർത്തയുടെ ഭദ്രാസന ദേവാലയത്തിൽ നടത്തപ്പെട്ടു. ജാബുവയുടെ സ്നേഹമുള്ള അജപാലകനും തീക്ഷ്ണമതിയായ പ്രേഷിതനെയുമാണ് ഭാരതസഭയ്ക്ക് ഈ മഹാമാരിയിൽ നഷ്ടമായതെന്ന് അന്തിമോപചാര ശുശ്രൂഷയുടെ ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ ഇന്തോർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് ചാക്കോ തോട്ടുമാരിയ്ക്കൽ എസ്.വി.ഡി. പ്രസ്താവിച്ചു.

2. ഹ്രസ്വജീവിതരേഖ
1956 മദ്ധ്യപ്രദേശിലെ പാഞ്ച്കുചി എന്ന സ്ഥലത്തു ജനിച്ചു.
1969 പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇന്തോറിലെ സെന്‍റ് തോമസ് സെമിനാരിയിൽ ചേർന്നു പഠിച്ചു.
1976-79 ഇന്തോർ യൂണിവേഴ്സിറ്റിയിൽ കോളെജ് പഠനം പൂർത്തിയാക്കി.
1979 ദൈവവചന സഭയിൽ (Society of the Divine Word, SVD) ചേർന്നു.
തുടർന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂനെ പേപ്പൽ സെമിനാരിയിൽ നടത്തി.
1985-ൽ എസ്.വി.ഡി. സന്ന്യാസ സമൂഹത്തിൽ നിത്യവ്രതവാഗ്ദാനം എടുത്തു.
1986 പൗരോഹിത്യം സ്വീകരിച്ചു.

3. അജപാലനശുശ്രൂഷ
1987-88 ബറോഡ രൂപതയിൽ അജപാലന ശുശ്രൂഷ ആരംഭിച്ചു.
അവിടെ സെമിനാരി വിദ്യാർത്ഥികളുടെ രൂപീകരണത്തിലും വ്യാപൃതനായിരുന്നു.
1988-92 ഇന്തോറിലെ സെന്‍റ് തോമസ് സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു.
1992-97 ഇന്തോറിലെ ധാർ ഇടവകയുടെ വികാരിയായി ശുശ്രൂഷചെയ്തു.
1997-2002 ഇന്തോറിലെ യുവജനങ്ങൾക്കായുള്ള സഭയുടെ ഹോസ്റ്റൽ ഡയറക്ടറായി പ്രവർത്തിച്ചു.
2002-2005 ജാബുവ രൂപതയിൽ ഇടവക വികാരിയും യുവജനകേന്ദ്രത്തിന്‍റെ ഡയറക്ടറുമായി.
2011-2015 എസ്.വി.ഡി. ദൈവവവചന സഭയുടെ ഇന്തോർ പ്രവിഷ്യൻ കൗൺസിലറായി സേവനംചെയ്തു.
2015-ൽ ജാബുവായുടെ മെത്രാനായി പാപ്പാ ഫ്രാൻസിസ് നിയോഗിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2021, 09:40