ഗോട്ടിമാലയിലെ പത്തു നവാവാഴ്ത്തപ്പെട്ടവർ, നിണസാക്ഷികൾ, 23/04/2021 ഗോട്ടിമാലയിലെ പത്തു നവാവാഴ്ത്തപ്പെട്ടവർ, നിണസാക്ഷികൾ, 23/04/2021 

ഗോട്ടിമാലയിൽ പത്തു നവവാഴ്ത്തപ്പെട്ടവർ!

മൂന്നു സന്ന്യാസവൈദികരും ഒരു ബാലനുമുൾപ്പടെ പത്തു നിണസാക്ഷികളാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ ഗോട്ടിമാലയിൽ പത്തു രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

യേശുവിൻറെ തിരുഹൃദയത്തിൻറെ പ്രേഷിതരുടെ സന്ന്യാസസമൂഹാംഗമായ വൈദികൻ ഹൊസേ മരിയ ഗ്രാൻ ചിരേരയും (José María Gran Cirera) 2 സഹവൈദികരും 7 അല്മായ വിശ്വാസികളുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്.

ഇവരിൽ 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോട്ടിമാലക്കാരനായ ഹുവാൻ ബരേര മേൻറെസ് എന്ന ഒരു ബാലനും ഉൾപ്പെടുന്നു.

വെള്ളിയാഴ്‌ച (23/04/21) സാന്തക്രൂസ് ദെൽ കിക്കേ (Santa Cruz del Quiché) യിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം.

ഗോട്ടിമാലയിൽ സൈനിക സർക്കാർ സേനയും വിപ്ലവകാരികളും തമ്മിൽ 1954 മുതൽ 1996 വരെ നീണ്ട പോരാട്ടത്തിനിടയിൽ 1980 കളിൽ ആരംഭിച്ച ആസൂത്രിത സഭാപീഢനകാലത്ത് വിശ്വാസത്തെ പ്രതി ജീവൻ ഹോമിച്ചവരാണ് നവവാഴ്ത്തപ്പെട്ടവർ.

ഇവരിൽ 3 പേർ സ്പെയിൻ സ്വദേശികളും 6 പേർ ഗോട്ടിമാലക്കാരുമാണ്. ഒരാളുടെ ജന്മസ്ഥലമൊ ജനനത്തീയതിയൊ ലഭ്യമല്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2021, 14:10