അധികാരികളുമായുള്ള ഏറ്റുമുട്ടലുമായി ഹെയ്തിയൻ കുടിയേറ്റക്കാരിൽപ്പെട്ട സ്ത്രീകൾ കുട്ടികളുമായി... അധികാരികളുമായുള്ള ഏറ്റുമുട്ടലുമായി ഹെയ്തിയൻ കുടിയേറ്റക്കാരിൽപ്പെട്ട സ്ത്രീകൾ കുട്ടികളുമായി... 

കുടിയേറ്റക്കാർക്ക് കടന്നുപോകാനുള്ള അനുവാദം തേടി ലാറ്റിനമേരിക്കയിലെ ഈശോസഭാ സാമൂഹീക സങ്കേത ശ്രൃംഖല

ലാറ്റിനമേരിക്കയിലെ ഈശോസഭാ പ്രൊവിൻഷ്യാൾമാരുടെ ആലോചനാസമിതിയുടെ മേൽനോട്ടത്തിലുള്ള സാമൂഹീക സങ്കേതങ്ങളുടെ ശ്രൃംഖല പെറുവിലെ അധികാരികളോടു കുടിയേറ്റക്കാർക്ക് പെറുവിലൂടെ യാത്ര തുടരാനുള്ള സൗകര്യം ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ബ്രസീൽ, ഇംഗ്ലണ്ട്, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ, കോവിഡ് 19 ന്റെ അപകടകരമായ രൂപമാറ്റം മൂലം പെറുവിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെങ്കിലും നിയമങ്ങൾ ലളിതമാക്കി കുടിയേറ്റക്കാർക്ക് അവരുടെ ലക്ഷ്യത്തിലേക്ക് തുടരാനുള്ള അനുമതി നൽകാനുള്ള ആവശ്യമാണ് ഈശോസഭാ പ്രൊവിൻഷ്യൽമാരുടെ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഇക്വഡോറിലേക്കും അമേരിക്കയിലേക്കും ലക്ഷ്യം വച്ചു നീങ്ങുന്ന ഗർഭിണികളായ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന കുടിയേറ്റക്കാരെയാണ് തടഞ്ഞിട്ടുള്ളത്. അവർക്ക്  പെറുവിലൂടെ കടന്ന് പോകാനുള്ള അനുവാദം മാത്രമാണ് ആവശ്യമെന്നും പറയുന്നു.

ആമസോൺ അതിർത്തിയിൽ പട്ടാളവും പോലീസും കാവലുള്ള പാലം വഴി ബ്രസീലിൽ നിന്ന് പെറുവിലേക്ക് കടക്കാൻ ശ്രമിച്ച 450 ഓളം കുടിയേറ്റക്കാരെ ഈ കഴിഞ്ഞ ആഴ്ചകളിൽ തടഞ്ഞിരുന്നു. അതിൽ ഭൂരിഭാഗവും ഹയറ്റിയിൽ നിന്നുള്ളവരാണ്. ദയനീയമായ ജീവിത സാഹചര്യങ്ങളിൽ ഇപ്പോൾ അവരെ കൂടാരങ്ങളിലും ആസിസിലെ വിദ്യാലയങ്ങളിലുമാണ് താമസിപ്പിച്ചിരിക്കുന്നതെന്നും , മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് കുടിയേറ്റത്തിന് ഇറങ്ങി പുറപ്പെട്ട അവരുടെ ബലഹീനതയെക്കുറിച്ച് തങ്ങൾ ആകുലരാണെന്നും jesuitas.lat എന്ന സൈറ്റ് പ്രസിദ്ധീകരിച്ചു. ഈ സാഹചര്യത്തിൽ, രോഗം പിടിപെടാൻവരെയുള്ള സാധ്യതകൾ കണക്കിലെടുത്ത് പെറുവിലെ സർക്കാരിനോടു പ്രതിസന്ധി കൈകാര്യം ചെയ്യണമെന്നും, തങ്ങളുടെ ഈ സഹോദരരുടെ പെറുവിലൂടെയുള്ള കടന്ന് പോക്കിന് അനുവാദം നൽകി അവരുടെ ലക്ഷ്യത്തിലേക്ക് പോകാൻ സൗകര്യം ചെയ്യണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2021, 14:35