വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ പ്രവേശന കവാടമാണ് നശിപ്പിക്കപ്പെട്ടവസ്ഥയിൽ... വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ പ്രവേശന കവാടമാണ് നശിപ്പിക്കപ്പെട്ടവസ്ഥയിൽ... 

ഇറ്റലിയിലെ കോർലെയോണെയിൽ സാമൂഹ്യവിരുദ്ധർ ദേവാലയത്തിന് തീവച്ചു

പതിനഞ്ചാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയത്തിന് അഗ്നിശമന സേനയുടെ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാർച്ച് ഒന്നാം തിയതി ബൈസന്റയിൻ സന്യാസിയായിരുന്ന  ലെയോ ലൂക്കായുടെ തിരുനാൾ ആഘോഷങ്ങൾ നടക്കാനിരിക്കെയായിരുന്നു അക്രമണം. പതിനഞ്ചാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയത്തിന് അഗ്നിശമന സേനയുടെ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മോൻറിയാലെ രൂപതയാണ് ഈവാർത്ത റിപ്പോർട്ട് ചെയ്തത്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സാംസ്കാരികമായും മതപരമായും സമ്പന്നമാണ് കോർലെയോണെ. സാംസ്കാരിക സാമൂഹിക വളർച്ചയിലൂടെ മാഫിയയ്ക്കെതിരെ ധാർമ്മീകമായി പ്രതികരിക്കാനും പ്രത്യക്ഷമായ തനിമ നേടിയെടുക്കുവാനും പുതിയ തലമുറയെ നയിക്കുന്നതിൽ ഇടവക വൈദികർ പ്രതിബദ്ധതയുള്ളവരാണ്. വിശുദ്ധ ലെയോ ലൂക്കായുടെ തിരുനാൾ തടസ്സപ്പെടുത്തിയ ഈ സാമൂഹ്യ വിരുദ്ധനടപടിയുടെ കാരണങ്ങൾ അജ്ഞാതമാണ്. ഈ നടപടി ഈ നഗരത്തിനും അതോടൊപ്പം അറിയപ്പെടാത്ത ഈ അക്രമികൾക്കും വേണ്ടിയുമുള്ള തങ്ങളുടെ പ്രാർത്ഥനയ്ക്ക് മുടക്കം വരുത്തില്ലെന്നും ചെയ്ത തിന്മയ്ക്ക് പശ്ചാത്താപവും, മാനസാന്തരത്തിന്റെ ഫലങ്ങളും വിശുദ്ധ ലെയോ ലൂക്കായുടെ മാധ്യസ്ഥം വഴി ഉളവാക്കട്ടെ എന്നും പള്ളി വികാരി പറഞ്ഞു. രൂപതാ കാരിത്താസും സിചിലിയായിലെ കോൺഫ് സഹകരണ സംഘത്തോടും ചേർന്ന്

കോർലെയോണെയുടെ നീണ്ടതും ബുദ്ധിമുട്ടാർന്നതുമായ പുനർജനന പ്രവത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മോൺറിയായിലെ സഭ  കഴിഞ്ഞ വർഷങ്ങളിൽ സഭാ, സാംസ്ക്കാരിക പൈതൃകം പുഷ്ടിപ്പെടുത്തലിലും നടത്തിപ്പിലും നേട്ടങ്ങൾ കൈവരിച്ചു. ‘സുന്ദരം ഈ നാട്’ എന്ന ഒരു സംരംഭം ആയിരത്തിൽ എട്ട് എന്ന ധനശേഖരണയജ്ഞം വഴി പ്രാദേശീക സമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുന്നു. കോർ ലെയോണെക്ക് വേണ്ടിയുള്ള ഈ പദ്ധതി പ്രവാചീകമാണ് എന്നും, ഇത് സൗന്ദര്യത്തിന്റെ വഴിയിലൂടെ നിയമപരമായവയും ഐക്യമത്യവും ഒരുമിപ്പിച്ച് ഇന്ന് കണ്ടതുപോലുള്ള ക്രൂരതയ്ക്കെതിരെ പോരാടാൻ പരിശ്രമിക്കുന്നു എന്നും തങ്ങൾ ശരിയായ പാതയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും മോൺറെയൽ ആർച്ച് ബിഷപ്പ് മിക്കേലെ പെന്നിസി പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2021, 14:57