മനുഷ്യക്കടത്തിന് എതിരെ .... മനുഷ്യക്കടത്തിന് എതിരെ ....  

മനുഷ്യക്കടത്തിനെതിരെ “പ്രാർത്ഥനയുടെ മാരത്തോൺ”

ഫെബ്രുവരി 8, വിശുദ്ധ ജോസഫ് ബക്കീത്തയുടെ അനുസ്മരണനാളിൽ

- ഫാദർ വില്യം  നെല്ലിക്കൽ 

ഫെബ്രുവരി 8  മനുഷ്യക്കടത്തിന് എതിരായ പ്രാർത്ഥനയുടെയും അവബോധത്തിന്‍റെയും 7-Ɔമത് രാജ്യാന്തര ദിനമായി  ആചരിക്കും. മനുഷ്യക്കടത്തിന് എതിരായി പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെ ആഗോള സംഘടനയായ “താളിത-കൂമി”ന്‍റെയും (Talitha Kum) പാപ്പാ ഫ്രാൻസിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വത്തിക്കാൻ സംഘത്തിന്‍റെയും നേതൃത്വത്തിലായിരിക്കും പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്നത്.

ഫെബ്രുവരി 8-ന് ഓരോ രാജ്യത്തും അവരവരുടെ പ്രാദേശിക സമയത്ത് രാവിലെ 8-മുതൽ വൈകുന്നേരം 5-മണിവരെ മനുഷ്യക്കടത്തിന്‍റെ യാതനകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും അവരുടെ വിമോചനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടായിരിക്കും ഈ ദിനാചരണം പ്രാർത്ഥനയുടെ മാരത്തോണായി മാറ്റുവാൻ സാധിക്കുന്നതെന്ന് സംഘാടകരുടെ പ്രസ്താവന വ്യക്തമാക്കി.

പ്രാർത്ഥനാദിനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കുള്ള ലിങ്കുകൾ :
www.prayAgainstTrafficking
www.youtube.com/c/prayAgainstTrafficking
www.prayAgainstTrafficking.org
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2021, 15:02