ജപ്പാനിലേയ്ക്കു നടത്തിയ സമാധാന യാത്രയില്‍... 24-11-2019 ഹിരോഷിമ സമാധാന സംഗമം. ജപ്പാനിലേയ്ക്കു നടത്തിയ സമാധാന യാത്രയില്‍... 24-11-2019 ഹിരോഷിമ സമാധാന സംഗമം. 

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന വിശ്വശാന്തിദിന സന്ദേശം

54-Ɔമത് വിശ്വശാന്തിദിന പ്രമേയം – “കരുതലിന്‍റെ സംസ്കാരമാണ് സമാധാനത്തിനുള്ള മാര്‍ഗ്ഗം…”

- ഫാദര്‍  വില്യം നെല്ലിക്കല്‍ 

1. കരുതലിന്‍റെ സംസ്കാരം
സമാധാനത്തിനുള്ള മാര്‍ഗ്ഗം

“കരുതലിന്‍റെ സംസ്കാരം – സമാധാനത്തിനുള്ള മാര്‍ഗ്ഗം,” എന്ന ശീര്‍ഷകത്തിലാണ് 2021 ജനുവരിയില്‍ ലോകമെമ്പാടും ആചരിക്കുന്ന വിശ്വശാന്തിദിന സന്ദേശം പ്രകാശിതമായത്.
ഡിസംബര്‍ 17-Ɔο തിയതി വ്യാഴാഴ്ച റോമില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കാലിക പ്രസക്തിയുള്ള സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടത്.

2. ക്ലേശപൂര്‍ണ്ണമായ 2020
ലോകം മുഴുവനെയും ക്ലേശത്തില്‍ ആഴ്ത്തിയ ഒരു മഹാമാരിയായിരുന്നു
2020-Ɔമാണ്ടിന്‍റെ അതിരടയാളം. കലാവസ്ഥ വ്യതിയാനം, ഭക്ഷ്യക്ഷാമം, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, കുടിയേറ്റത്തിന്‍റെ ക്ലേശങ്ങള്‍ എന്നിങ്ങനെ പരസ്പരബന്ധിയായ പ്രതിസന്ധികള്‍ ലോകജനതയുടെ ജീവിതത്തെ ക്ലേശപൂര്‍ണ്ണമാക്കിയിട്ടുണ്ട്. ആയിരങ്ങളുടെ ജീവനെ മഹാമാരി ഞൊടിയിടയില്‍ ഓരോ രാജ്യത്തും അപഹരിച്ചെടുത്തു. കുടുംബങ്ങള്‍ അനാഥമായി. എത്രയെത്ര ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യപരിചാരകരും തങ്ങളുടെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കുവാനും വേദനശമിപ്പിക്കുവാനുമുള്ള ശ്രമത്തില്‍ അവരുടെ ജീവന്‍ ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചു. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷം നമ്മെ പഠിപ്പിക്കുന്നത് നാം പര്സപരം കരുതലുള്ളവരായി ജീവിക്കുകയും, കൂടുതല്‍ സാഹോദര്യവും സമാധാനവുമുള്ള ലോകം പടുത്തുയര്‍ത്തുവാന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കുകയും വേണമെന്നാണെന്ന് പാപ്പാ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.

3. സാഹോദര്യത്തിന്‍റെ കരുതല്‍
മനുഷ്യര്‍ പരസ്പരം കരുതലോടെ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നത് തിരുവെഴുത്തുകളില്‍നിന്നും പാപ്പാ ചൂണ്ടിക്കാട്ടി. സൃഷ്ടിയുടെ പദ്ധതി പരിശോധിച്ചാല്‍ സൃഷ്ടിയെയും അതിന്‍റെ മകുടമായ മനുഷ്യ ജീവിതങ്ങളും കാത്തുപാലിക്കപ്പെടണമെന്ന്  പാപ്പാ  സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നു. ദൈവം ആദിമനുഷ്യനില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും, മനുഷ്യനു വന്ന വീഴ്ചയും, സഹോദരഹത്യയും ബൈബിളിന്‍റെ ആദ്യപുസ്തകം രേഖീകരിക്കുന്നത് പാപ്പാ ആമുഖത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

സാഹോദര്യവും സംരക്ഷണവും പരസ്പര പൂരകങ്ങളാണ്. കായേന്‍റെയും ആബേലിന്‍റെയും കഥ അതു നമ്മെ പഠിപ്പിക്കുന്നു. ഭൂമിയെ സംരക്ഷിക്കുകയെന്നാല്‍, അത് വിശ്വസാഹോദര്യത്തിന്‍റെ നീതിപൂര്‍വ്വകവും വിശ്വസ്തവുമായ കരുതലും സംരക്ഷണവുമാണെന്ന് സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. ...

4. സന്ദേശത്തിന്‍റെ പൂര്‍ണ്ണരുപം ഇംഗ്ലിഷില്‍
ലഭിക്കുന്നതിനുള്ള ലിങ്ക്

http://www.vatican.va/content/francesco/en/messages/peace/documents/papa-francesco_20201208_messaggio-54giornatamondiale-pace2021.html

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2020, 15:06