തിരയുക

ഫാദര്‍ ജോര്‍ജ്ജ് പുതുമന - തലശ്ശേരി അതിരൂപത ഫാദര്‍ ജോര്‍ജ്ജ് പുതുമന - തലശ്ശേരി അതിരൂപത 

ഗാനമഞ്ജരി : പുതുമനയച്ചന്‍റെ ആത്മീയഗീതങ്ങള്‍

തലശ്ശേരി അതിരൂപതാംഗമായ ഫാദര്‍ ജോര്‍ജ്ജു പുതുമനയും ജെറി അമല്‍ദേവും ചിട്ടപ്പെടുത്തിയ രണ്ടു നല്ലഗാനങ്ങള്‍ ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

പുതുമനയച്ചന്‍റെ മതബോധന ഗാനങ്ങള്‍


പുതുമയുള്ള ഗാനങ്ങള്‍ 
റോക്കോര്‍ഡ് ചെയ്ത കുറച്ചു ഗാനങ്ങളേ പുതുമനയച്ചന്‍റേതായി പുറത്തുവന്നിട്ടുള്ളൂ എങ്കിലും, അവയെല്ലാം ഹൃദ്യമായ ആത്മീയഗീതങ്ങളാണ്. നല്ല അജപാലകനും അദ്ധ്യാപകനുമായ പുതുമനയച്ചന് ഇപ്പോഴത്തെ വിശ്രമജീവിതകാലത്തും തന്‍റെ ധ്യാനചിന്തകള്‍ ഇനിയും കുറിച്ചുവയ്ക്കാനാവട്ടെയെന്ന് ആശംസിക്കുന്നു. അച്ചന്‍റെ എല്ലാഗാനങ്ങളും സുഹൃത്തായ ജെറി അമല്‍ദേവാണ് ഈണംപകര്‍ന്നിട്ടുള്ളത്.

തലശ്ശേരി സന്ദേശ്ഭവന്‍റെ നിര്‍മ്മാണം
തലശ്ശേരി അതിരൂപതയുടെ മതബോധനകേന്ദ്രം “സന്ദേശ്ഭവന്‍” പുറത്തുകൊണ്ടുവന്ന “കൃപാസ്പര്‍ശം,” “ആത്മഹര്‍ഷം” എന്നീ ഗാനശേഖരങ്ങളില്‍നിന്നും എടുത്ത രണ്ടു ഗാനങ്ങള്‍ ഇന്നത്തെ ഗാനമഞ്ജരിയില്‍ ശ്രവിക്കാം. ഗാനങ്ങള്‍ അവതരിപ്പിക്കുന്നത് ജെറി അമല്‍ദേവാണ്.

ഗാനം ഒന്ന് : യേശുവേ, നിന്‍റെ സ്നേഹമെന്തെന്ന്...
നാഥനോടൊത്ത്... സ്നേഹപാതയില്‍.
ആലാപനം രാജലക്ഷ്മി.

ഗാനം രണ്ട് : സ്നേഹിക്കുവിന്‍...
“ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്വോന്യം സ്നേഹിക്കുവിന്‍...”
(യോഹ. 13, 34). ഈ അനുശാസനത്തിന്‍റെ പൊരുള്‍ തിരുവചനത്തിലൂടെ ചുരുള്‍ വിടര്‍ത്തുന്നു.  ആലാപനം മധുബാലകൃഷ്ണന്‍.

ഈ നല്ല ഗീതികളുടെ സ്രഷ്ടാക്കളായ ഫാദര്‍ ജോര്‍ജ്ജ് പുതുമനയ്ക്കും ജെറി അമല്‍ദേവിനും നന്ദിപറയുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2020, 15:41