കാരിത്താസിന്‍റെ സെക്രട്ടറി ജെനറല്‍ നിക്കോളസ് റോയ് പാപ്പായ്ക്കൊപ്പം കാരിത്താസിന്‍റെ സെക്രട്ടറി ജെനറല്‍ നിക്കോളസ് റോയ് പാപ്പായ്ക്കൊപ്പം  

ഐക്യത്തിലുള്ള ജീവിതം ദൈവാത്മാവിന്‍റെ കൃപാസ്പര്‍ശം

സഭയുടെ ഉപവി പ്രസ്ഥാനം കാരിത്താസിനെ തുണയ്ക്കുന്ന സ്ലൊവേനിയയിലെ സംഗീത പരിപാടിക്ക് – Klick Dobrote - പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകള്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സ്ലൊവേനിയയിലെ കാരിത്താസ്
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയിലെ “കാരിത്താസ്” (Caritas Slovenia) ഉപവി പ്രസ്ഥാനത്തെയാണ് “ക്ലിക്ക് ദൊബ്രോത്തേ” (Klic Dobrote) എന്ന യുറോപ്യന്‍ ഗായകസംഘം കഴിഞ്ഞ 30 വര്‍ഷമായി സംഗീത പരിപാടികളിലൂടെ ശേഖരിക്കുന്ന വരുമാനംകൊണ്ടു തുണയ്ക്കുന്നത്.  നവംബര്‍ 26-നാണ് 30-Ɔമത് സംഗീതനിശ അരങ്ങേറിയത്. 

2. “ക്ലിക് ദൊബ്രോത്തേ”യുടെ 30 വര്‍ഷങ്ങള്‍
മുപ്പതു വര്‍ഷങ്ങള്‍ നീണ്ട ത്യാഗപൂര്‍ണ്ണമായ ഈ സ്നേഹസമര്‍പ്പണം സവിശേഷമാണെന്നു ആമുഖമായി പാപ്പാ പ്രസ്താവിച്ചു. “ക്ലിക് ദൊബ്രോത്തേ”യുടെ സംഗീത പ്രയാണത്തില്‍ സഭയും ജനതകളും തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകമാണ് താന്‍ കാണുന്നതെന്നും, ഐക്യമില്ലാത്തിടത്ത് ദൈവത്തിന്‍റെ അരൂപി ഉണ്ടാകില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവം എവിടെയും എപ്പോഴും ഐക്യം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഐക്യം നിശബ്ദതയല്ല, മറിച്ച് ക്രിയാത്മകമായി സഹോദരങ്ങള്‍ക്ക് നന്മചെയ്യുന്നതാണെന്ന് പാപ്പാ വ്യക്തമാക്കി.

3. ഐക്യത്തിലുള്ള ജീവിതം
ഓരോരുത്തര്‍ക്കും അവരവരുടേതായ ഗുണഗണങ്ങള്‍ ഉണ്ട്. അവരവരുടെ സിദ്ധികളും വ്യക്തിത്വവുമുണ്ട്. എങ്കിലും പരസ്പരം സഹായിച്ച് ഐക്യത്തില്‍ ജീവിക്കുന്നത് ദൈവാരൂപിയുടെ ഐക്യമാണ്. നാം വിഭജനത്തിന്‍റെയോ വിഭാഗീയതയുടെയോ വക്താക്കളാകരുത്. ഭിന്നിപ്പിക്കുന്നവര്‍ ആവരുത് നാം. 2020-ലെ സംഗീതനിശ ഐക്യത്തിന്‍റെ സാന്ദ്രലയമാവട്ടെ! ദൈവം സകലരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ തനിക്കുവേണ്ടിയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2020, 14:59