തിരയുക

വിശുദ്ധിയുടെ പടവുകളില്‍ ... വിശുദ്ധിയുടെ പടവുകളില്‍ ... 

വിശുദ്ധരുടെ കാര്യങ്ങള്‍ സംബന്ധിച്ച് പുതിയ ഡിക്രി

ഇറ്റലിയിലെ ഇടവകവൈദികന്‍ മാരിയോ ചിച്ചേരി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

നവംബര്‍ 23, തിങ്കളാഴ്ച വിശുദ്ധരുടെ  കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, നിയുക്ത കര്‍ദ്ദിനാള്‍ മര്‍ചേലോ സെമറാരോ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ച ഡിക്രി അംഗീകരിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ വത്തിക്കാനില്‍നിന്നും ഉണ്ടായത്.

1.  ധന്യനായ മാരിയോ ചിച്ചേരി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്
ഇറ്റലിയിലെ വദൂജിയോയിലെ രൂപതാ വൈദികന്‍ ധന്യനായ മാരിയോ ചിച്ചേരിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. (1900-1945).

2. വിശ്വാസത്തെപ്രതിയുള്ള രക്ഷസാക്ഷിത്ത്വങ്ങള്‍
സ്പെയിനിലെ അഭ്യന്തര വിപ്ലവകാലത്ത്, 1936-1939 കാലയളവില്‍ കൊല്ലപ്പെട്ട ദൈവദാസര്‍ രൂപതാ വൈദികന്‍ ജൊവാന്നി ഏലിയ മെദീനയുടെയും സഹകാരികളായ വൈദികര്‍, സന്ന്യസ്തര്‍, അല്‍മായര്‍ എന്നീ 126 പേരുടെയും മരണം വിശ്വാസത്തെപ്രതിയെന്നു പാപ്പാ സ്ഥിരീകരിച്ചു.

3.  പുണ്യങ്ങള്‍ വീരോചിതമായി ജീവിച്ച 6 ദൈവദാസര്‍
a) ഇറ്റലിയില്‍ ത്രോയിയ-ഫോജിയ രൂപതയുടെ മെത്രാനായിരുന്ന ദൈവദാസന്‍ ബിഷപ്പ് ഫോര്‍ത്തുനാത്തോ മരീയ ഫരീന (1881-1954).

b) സ്പെയിനില്‍ ഗ്രാനഡാ അതിരൂപതയിലെ വൈദികനും "ആവേ മരീയ സ്കൂളു"കളുടെ സ്ഥാപകനുമായ ദൈവദാസന്‍ ആന്‍ഡ്രൂസ് മാഞ്ഞോണ്‍ യ മാഞ്ഞോണ്‍ (1846-1923).

c) ഇറ്റലിയില്‍ റേജിയോ-എമീലിയ ഗുസ്താലാ രൂപതാ വൈദികന്‍ ദൈവദാസന്‍ അല്‍ഫോന്‍സോ ഉഗൊളീനി (1908-1999).

d) ഇറ്റലി സ്വദേശിയും കപൂച്ചന്‍ ക്ലാരിസ്റ്റ് സന്ന്യാസിനീ സമൂഹാംഗവുമായ ദൈവദാസി സിസ്റ്റര്‍ മരീയ ഫ്രാന്‍ചേസ്കാ തീച്ചി (ക്ലെമെന്‍സാ അദേലെയ്ഡ് ചെസീറിയ) (1887-1922).

d) ഇറ്റലിയിലെ ഫിയോരീന സ്വദേശി സെന്‍റ് ജോസഫ് ബെനെദേത്തോ കൊത്തലേംങ്കോയുടെ സഹോദരിമാരുടെ സഭാംഗവുമായ ദൈവദാസി മരിയ കരോള ചേച്ചിന്‍ (1877-1925).

e) ഇറ്റലി സ്വദേശിയും അമലോത്ഭവനാഥയുടെ സന്ന്യാസിനീ സമൂഹാംഗവുമായ ദൈവദാസി മരിയ ഫ്രാന്‍ചേസ്കാ (1902-1930).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2020, 14:31