2020.10.02 SUNNY PULPARABIL cmi Poeta 2020.10.02 SUNNY PULPARABIL cmi Poeta 

ആത്മീയതയുടെ ഭാവഗീതങ്ങളുമായി ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍

ജെറി അമല്‍ദേവ് ഈണംപകര്‍ന്ന ഫാദര്‍ സണ്ണി പുല്‍പ്പറമ്പിലിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫാദര്‍ പുല്‍പ്പറമ്പിലും അമല്‍ദേവും

പ്രഭാഷകനും ആത്മീയോപദേഷ്ടാവും  
കോതമംഗലത്ത് ചെങ്കരയിലുള്ള “നിര്‍മ്മല്‍ഗ്രാം” ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപകനാണ് ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.. പതിനാലു വര്‍ഷക്കാലം അദ്ദേഹം അതിന്‍റെ ഡയറക്ടറും പ്രഭാഷകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ ഫാദര്‍ സണ്ണി, ഇപ്പോള്‍ വാഴക്കുളം കാര്‍മ്മല്‍ ആശ്രമസമൂഹം കേന്ദ്രീകരിച്ച്, Rosary Hermitage Counselling Center-ല്‍ പ്രഭാഷകനും, ആത്മീയഉപദേഷ്ടാവുമായി അജപാലന ശുശ്രൂഷ തുടരുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും തന്‍റെ പ്രഭാഷണങ്ങളും വചനധ്യാനവും പങ്കുവയ്ക്കുറുണ്ട്.  ധ്യാനപ്രഭാഷണങ്ങള്‍ക്കിടെ ഉയരുന്ന ചിന്തകള്‍ ഗാനങ്ങളായി കുറിച്ചിടുകയാണ് പതിവെന്നും ഫാദര്‍ സണ്ണി പറഞ്ഞു.

കോതമംഗലം സ്വദേശിയായ ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍, സി.എം.ഐ. സഭയിലെ മൂവാറ്റുപുഴ പ്രോവിന്‍സ് അംഗമാണ്.

ഗാനങ്ങള്‍
a) ഹൃദയവയലിന്‍ പൂഴിയില്‍...
ആദ്യ ഗാനം കെസ്റ്ററും സംഘവും ആലപിച്ചതാണ്.
രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍, സംഗീതം ജെറി അമല്‍ദേവ്.

b) സ്വര്‍ഗ്ഗാരോപിത വിമലാംബേ...
മഞ്ജു തോമസും സംഘവും ആലപിച്ച അടുത്ത ഗാനം
ഫാദര്‍ സണ്ണി രചിച്ച് .
ജെറി അമല്‍ദേവ് ഈണംപകര്‍ന്നതാണ്.

c) ഓശാന രക്ഷകന്...
മഞ്ജരിയിലെ അവസാനത്തെ ഗാനം
ബിജു നാരായണനും സംഘവും ആലപിച്ചതാണ്.
രചന ഫാദര്‍ സണ്ണിപുല്‍പ്പറമ്പില്‍ സി.എം.ഐ,
സംഗീതം ജെറി അമല്‍ദേവ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ. രചിച്ച ഭക്തിഗാനങ്ങള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2020, 14:03