മനുഷ്യക്കടത്തിനെതിരെ പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലം! മനുഷ്യക്കടത്തിനെതിരെ പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലം! 

മാനവ ഔന്നത്യം ആദരിക്കപ്പെടണം!

മനുഷ്യക്കടത്തിനെതിരെ അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാ മെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവാന്തസ്സിനെതിരായ എല്ലാ നിഷ്ഠൂര ലംഘനങ്ങൾക്കുമെതിരെ  അചഞ്ചലരാരയി നിലകൊള്ളുന്നതിനും ആ ധ്വംസനങ്ങൾക്ക് അറുതിവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനുള്ള ഫ്രാൻസീസ് പാപ്പായുടെ ആഹാനം അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്മാർ ആവർത്തിക്കുന്നു.

ജൂലൈ 30 മനുഷ്യക്കടത്തുവിരുദ്ധ അന്താരാഷ്ട്രദിനമായി ആചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അന്നാട്ടിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ, കുടിയേറ്റകാര്യങ്ങൾക്കായുള്ള സമിതിയുടെ അദ്ധ്യക്ഷൻ ബിഷപ്പ് മാരിയൊ ഡോർസൺവില്ലെ ഒരു പ്രസ്താവനയിൽ പാപ്പായുടെ ആഹ്വാനം ആവർത്തിച്ചത്.

മനുഷ്യജീവൻറെ മൂല്യം പ്രഘോഷിച്ചുകൊണ്ട് മനുഷ്യക്കടത്തിനെതിരെ അവബോധം ജനിപ്പിക്കാൻ തങ്ങൾ ശ്രമിക്കയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

അനീതികളെ അപലപിക്കുകയും മനുഷ്യക്കടത്തെന്ന ലജ്ജാകരമായ കുറ്റകൃത്യത്തെ ദൃഢനിശ്ചയത്തോടെ ചെറുക്കുകയും ചെയ്യുക സകലരുടെയും ഉത്തരവാദിത്വമാണെന്ന പാപ്പായുടെ വാക്കുകൾ ബിഷപ്പ് മാരിയൊ ഡോർസൺവില്ലെ അനുസ്മരിക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2020, 12:11