ഗ്വദലൂപ്പെ മാതാവ് ഗ്വദലൂപ്പെ മാതാവ് 

ഉറൂഗ്വേയിലെ കാനലോണസ് കത്തീഡ്രൽ ഗ്വദലൂപ്പെ മാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു

പ്രാദേശീക മെത്രാൻ സമിതിയാണ് അതിന്റെപ്ലേനറി അസംബ്ളിയുടെ അവസാനത്തിൽ ഈ പ്രഖ്യാപനം നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മെത്രാൻ സമിതിയുടെ ഡിക്രിയിൽ ഗ്വദലൂപ്പെയിലെ പരിശുദ്ധ കന്യകയോടുള്ള ഭക്തി രാജ്യത്തിന്റെ ഭൂതവർത്തമാനകാലങ്ങളെ ഒന്നിപ്പിക്കുകയും, ഉറുഗ്വേയിലെ തീർത്ഥാടക സഭയെ സഹോദര രാജ്യങ്ങളിലെ സഭകളുമായി സംസർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യുന്നുവെന്നും അറിയിക്കുന്നു. വിശ്വാസികളുടെ വിശുദ്ധീകരണത്തിനും, ജനങ്ങളുടെ സംസ്ക്കാരത്തെ സുവിശേഷവൽക്കരിക്കുന്നതിനുമായി കന്യകാമാതാവിനെ വണങ്ങാൻ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും മെത്രാൻ സമിതിയുടെ ഡിക്രിയിൽ വ്യക്തമാക്കി.

കാനെലോണസിൽ പതിനെട്ടാം നൂറ്റാണ്ടിന്റെമദ്ധ്യം മുതൽ ഗ്വദലൂപ്പെയിലെ മാതാവിനോടുള്ള പ്രാർത്ഥനയും ചിത്രവും നിലവിലുണ്ട് എന്നതിന് 1779 ലെ ചരിത്ര രേഖയും ഈ പേരിൽ 1775 ൽ ഒരു ഇടവക സ്ഥാപിക്കുകയും ചെയ്തു. 1816ൽ ആരംഭിച്ച ഇപ്പോഴത്തെ ദേവാലയം 1945ൽ രൂപതാ തീർത്ഥാടന കേന്ദ്രമായും പിന്നീട് 1961 ൽ കത്തീഡ്രലായും ഉയർത്തപ്പെട്ടു. 1979ൽ അവിടത്തെ മാതാവിന്റെരൂപത്തിൽ കിരീടം അണിയിച്ചിരുന്നു.  ഇന്ന്, ഗ്വദലൂപ്പെകന്യകയ്ക്ക് സമർപിക്കപ്പെട്ട രാജ്യത്തെ പ്രധാന ദേവാലയവുമായി കാനെലോണസിലെ കത്തീഡ്രൽ മാറി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2020, 15:16