Covid-19 that gives stress to the life of youty all over Covid-19 that gives stress to the life of youty all over 

യുവജനങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കപ്പെടണം

യുവജനങ്ങള്‍ക്കുവേണ്ടി സഭകളുടെ കൂട്ടായ്മയുടെ ഓണ്‍-ലൈന്‍ പദ്ധതി - യുഎന്നിന്‍റെ ആഗോളദിനത്തില്‍...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. കാലികമായ പ്രതിസന്ധിയില്‍
യുവജനങ്ങളെ പിന്‍തുണയ്ക്കണം

സഭകളുടെ ആഗോള കൂട്ടായ്മ (World Council of Churches) “യുവജനങ്ങളും മാനസികാരോഗ്യം” എന്ന വിഷയം മാധ്യമശ്രൃംഖലകളിലൂടെ പഠനവിഷയമാക്കും. യുഎന്നിന്‍റെ ആഗോള യുവജന ദിനമായ ആഗസ്റ്റ് 12- ബുധനാഴ്ചയാണ്  സാമൂഹ്യശ്രൃംഖലകളിലൂടെ മഹാമാരിയുടെ പ്രതിസന്ധിയില്‍ യുവജനങ്ങള്‍ അനുഭവിക്കുന്ന  മാനസിക പിരിമുറുക്കത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുവാന്‍ പോകുന്നത്.   ചര്‍ച്ചാവിഷയത്തെ  പ്രായോഗികമായി പിന്‍തുണയ്ക്കുന്ന പഠനസഹായികളായ വിവരങ്ങളും ഓണ്‍-ലൈനില്‍ ലഭ്യമാക്കുമെന്ന്  ജൂലൈ 16-Ɔο തിയതി ജനീവ കേന്ദ്രത്തില്‍നിന്നും ഇറക്കിയ പ്രസ്താവനയിലൂടെ WCC-യുടെ വക്താവ്  അറിയിച്ചു.

2. ഇന്നിന്‍റെ മാനസിക പിരിമുറുക്കം

ഇന്നിന്‍റെ മഹാമാരിയും അതു കാരണമാക്കുന്ന അടച്ചുപൂട്ടലും കൂടാതെ, ആഗോളവത്ക്കരണം, യുവതലമുറയുടെ നവസാങ്കേതിക തൊഴില്‍ രീതികളിലെ  അടിസ്ഥാന സംഘര്‍ഷങ്ങള്‍, അത്യാധുനിക ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകള്‍, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റ പ്രതിഭാസം, നവമായ സാംസ്കാരിക പ്രതീക്ഷകള്‍ എന്നിവയാണ് യുവജനങ്ങളുടെയും കൗമാരപ്രായക്കാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇന്നു കാരണമാക്കുന്നതെന്ന് സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി യുവജനങ്ങളുടെ മാനസിക ആരോഗ്യ വിദഗ്ദ്ധന്‍ ഡോ. ജോ ഈവാ ബഹൂള്‍ ചൂണ്ടിക്കാട്ടി.

3. അനിവാര്യമായ പ്രവര്‍ത്തനമേഖല
ഇതര ക്രൈസ്തവസമൂഹങ്ങളോടു കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഈ യുവജന ക്ഷേമപദ്ധതി ഏറെ വ്യാപകമായ സ്വീകരണം പ്രതീക്ഷിക്കുന്ന കാലികമായ ആവശ്യവും ഐക്യദാര്‍ഢ്യത്തിന്‍റെ പ്രവര്‍ത്തനവുമാണെന്ന് ഡോ. ബഹൂള്‍ വ്യക്തമാക്കി. യുവജനങ്ങള്‍ ഭാവിയുടേതെന്നപോലെതന്നെ ഇന്നിന്‍റെയും പ്രയോക്താക്കളാകയാല്‍ അവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും, ഇന്നിന്‍റെ സാമൂഹ്യാന്തരീക്ഷത്തില്‍ അനിവാര്യമായ പ്രവര്‍ത്തന മേഖലയാണെന്നും സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.

https://www.oikoumene.org/en/press-centre/news/mental-health-problems-are-global-with-young-people
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2020, 12:24