ഗർഭസ്ഥ ശിശു... ഗർഭസ്ഥ ശിശു... 

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിതത്തെ പരിപാലിക്കണം

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിതത്തെ പരിചരിക്കുകയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് പെറുവിലെ മെത്രാന്മാർ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോവിഡ് -19 ഇരകളുടെ വർദ്ധനത്തിന്‍റെ പശ്ചാത്തലത്തിൽ പെറു മെത്രാൻ സമിതിയുടെമേയ് നാലാം തിയതി പുറത്തിറക്കിയ പ്രസ്താവനയിൽ പെറുവിലെ എല്ലാ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് വ്യക്തിയുടെയും  സമൂഹത്തിന്റെയും  നന്മയ്ക്കായി ദൈവം നൽകിയ ജീവനെ ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെ ഏത് ഭീഷണികളിൽ നിന്നും അപകടങ്ങളിൽ നിന്നും നാം ശ്രദ്ധിക്കുകയും, പ്രതിരോധിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

എല്ലാവരേയും ബാധിക്കുന്ന കോവിഡ് -19 മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടാൻ രാജ്യത്തെ അധികാരികളും, ആരോഗ്യ പ്രവർത്തകരും നിർദേശിക്കുന്ന നടപടികളെ മാനിച്ചുകൊണ്ട് നാം മഹാമാരിയെ അഭിമുഖീകരിക്കണമെന്നും "ഇന്നത്തെ അടിയന്തിരാവസ്ഥ നമ്മുടെ ജീവിതത്തെയും, മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുവാൻസഹായിക്കുന്നതിനാൽ ഒരു നവ "ജീവ ഉടമ്പടി"   എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും, ഒരുമിച്ച് ജീവിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗംതേടുകയും "ശാസ്ത്രം, ധാർമ്മികത, രാഷ്ട്രീയം എന്നിവ തമ്മിലുള്ള സഖ്യം പ്രോത്സാഹിപ്പിക്കാൻ" ശ്രമിക്കുകയും വേണമെന്നും പ്രസ്താവനയിൽ മെത്രാന്മാർ ചൂണ്ടികാണിച്ചു.

ജൈവശാസ്ത്രപരവും, സാമ്പത്തികവും, നരവംശശാസ്ത്രപരവുമായ ഈ പ്രതിസന്ധിയിൽ മറ്റുള്ളവരെക്കുറിച്ച് ആകുലപ്പെടാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവനയിൽഓർമ്മപ്പെടുത്തിയ മെത്രാന്മാർ  പ്രായമായവർ, രോഗികൾ, ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ, കുടിയേറ്റക്കാർ, തെരുവുകളിൽ താമസിക്കുന്നവർ, കൂടുതൽ സമൂഹത്തിന്‍റെ മുന്നിൽകൊണ്ട് വരപ്പെടാത്തവർ എന്നിവരെ പ്രതി നാം ആകുലരാകണെമെന്നും ആവശ്യപ്പെട്ടു.ജോലി നഷ്‌ടപ്പെട്ടവരോടും, ദിവസ ജോലിക്കാരോടും, ജയിലിലെ തിരക്ക് കാരണം സ്വയം പ്രതിരോധിക്കാൻ കഴിയാത്ത തടവുകാരെയും അനുസ്മരിച്ച പെറുവിലെ മെത്രാന്മാർ “അവർ മനുഷ്യരാണ് - അന്തസ്സോടെ പെരുമാറാൻ അർഹരാണ്” എന്ന് പ്രസ്താവനയിൽചൂണ്ടികാണിച്ചു.

രൂപത, ഇടവക കാരിത്താസ്, സന്ന്യാസസഭകൾ, സന്നദ്ധപ്രവർത്തകർ, ആവശ്യപ്പെടുന്ന ആർക്കും ടെലിഫോൺ വഴി ആത്മീയ പിന്തുണാ സേവനം നല്‍കുന്നവർ എന്നിവർക്കും ഈ മഹാമാരി തടയാൻ സർക്കാരും രാജ്യത്തിന്റെ അധികാരികളും നടത്തിയ ശ്രമങ്ങള്ക്കും നന്ദി പറയുകയും, വലിയ പ്രയാസത്തിന്റെയും വേദനയുടെയും കഷ്ടപ്പാടുകളുടെയും ഈ നിമിഷത്തിൽ "നാം തനിച്ചല്ല", കാരണം "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവും അവന്‍റെ സഭയുംനമ്മോടൊപ്പമുണ്ട് " എന്ന പ്രത്യാശയുടെ സന്ദേശമായാണ് പെറു മെത്രാൻ സമിതിയുടെ മേയ് നാലാം തിയതി പുറത്തിറക്കിയ പ്രസ്താവന അവസാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2020, 14:21