പാപ്പായുടെ പ്രാര്‍ത്ഥനയില്‍ വീണ്ടും പങ്കുചേരാന്‍

ഫാദര്‍ സണ്ണിപുല്‍പ്പറമ്പില്‍ സി.എം.ഐ.-യുടെ ഒരു ഗാനാഞ്ജലി. ജെറി അമല്‍ദേവിന്‍റെ സംഗീതം. ആലാപനം കെസ്റ്റര്‍.

ഗാനം :

പല്ലവി
ദുഃഖരാവിന്‍റെ ഓര്‍മ്മയില്‍ നാഥാ
ഞങ്ങളെ കാത്തുകൊള്ളേണേ
ഗാത്രം ചൂഴുന്ന രോഗങ്ങള്‍ നീക്കി
സൗഖ്യം ദാസര്‍ക്കു നല്കണേ!

അനുപല്ലവി
അനുതാപത്തില്‍ വിങ്ങും
സ്നേഹത്തില്‍ മുങ്ങും
ഞങ്ങളെ ചേര്‍ത്തുകൊള്ളേണേ (2)

ചരണം
ഗദ്സേമന്‍ തോട്ടം തേങ്ങുന്നു
ഒലിവിന്‍ പൂക്കാലം വാടുന്നു
ശിഷ്യര്‍ ക്ഷീണിച്ചുറങ്ങുന്നു
ഉള്ളം പേടിച്ചു കേഴുന്നു
വിയര്‍പ്പെല്ലാം നിണമായ് മാറുന്നു.
- ഗദ്സേമന്‍ തോട്ടം 

ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.
വാഴക്കുളം വണ്ണാപ്പുറത്തെ റോസരി ഹെര്‍മിറ്റേജിന്‍റെ ഡയറക്ടറാണ്.
ധ്യാനജീവിതത്തിനും, പ്രാര്‍ത്ഥനയ്ക്കും കൗണ്‍സിലിങ്ങിനുമുള്ള ആശ്രമമാണ് സണ്ണിയച്ചന്‍ നവമായി തുടങ്ങുന്ന റോസരി ഹെര്‍മിറ്റേജ് (Rosary Hermitage).

presented by fr william nellikkal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2020, 16:17