തിരയുക

ജെറുസലേം... ജെറുസലേം... 

ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് വിശുദ്ധവാരത്തിനായുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.

മാർച്ച് 25ന് ആരാധനാ തിരുസംഘവും പൗരസ്ത്യ സഭകളുടെ തിരുസംഘവും ഇറക്കിയ ഉത്തരവുകളനുസരിച്ചും 19 മാർച്ചിന് അപ്പോസ്തലിക പെനി റ്റൻഷ്യറി അനുവദിച്ച കൊറൊണാ ബാധിതർക്കായുള്ള അനുരഞ്ജന കൂദാശയെയും ദണ്ഡ വിമോചനത്തെയും സംബന്ധിച്ച നിർദ്ദേശങ്ങളും അനുസരിച്ച് അടുത്ത ഞായറാഴ്ച ഒലിവ് ശാഖയുമായുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതല്ല.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിശുദ്ധവാര കർമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഇതു വരെ അനുഭവിക്കാത്ത ഇത്തരം ഒരടിയന്തരാവസ്ഥയിൽ പുതിയ രീതിയിലുള്ള ആചാരപരിപാടികൾക്ക് നമ്മൾ നിർബന്ധതരാവുന്നു എന്ന് അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായ മോൺ. പിയർ ബാത്തിസ്ത പിത്സാള്ളാ എഴുതുന്നു. പരിശുദ്ധ കബറിടത്തിലുള്ള ആലോഷങ്ങൾ ചുരുക്കുമെന്ന് അറിയിച്ച അദ്ദേഹം, പരിശുദ്ധ സ്ഥലങ്ങളിലുള്ള 3 ദിവസത്തെ തിരുക്കർമ്മങ്ങൾ ഉപേക്ഷിക്കയില്ലെങ്കിലും മറ്റു രൂപതകളിൽ അത്തരം അവ  ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ അറബിക് ഭാഷയിൽ ത്രിദിന തിരുക്കർമ്മങ്ങൾ പാത്രിയാർക്കേറ്റിൻ്റെ സഹകത്തീഡ്രലിലിൽ വച്ചായിരിക്കും.

മാർച്ച് 25ന്  ആരാധനാ തിരുസംഘവും,  പൗരസ്ത്യ സഭകളുടെ തിരുസംഘവും ഇറക്കിയ ഉത്തരവുകളനുസരിച്ചും 19 മാർച്ചിന് അപ്പോസ്തലിക പെനി റ്റൻഷ്യറി അനുവദിച്ച കൊറൊണാ ബാധിതർക്കായുള്ള അനുരഞ്ജന കൂദാശയെയും ദണ്ഡവിമോചനത്തെയും സംബന്ധിച്ച നിർദ്ദേശങ്ങളും അനുസരിച്ച് അടുത്ത ഞായറാഴ്ച ഒലിവ് ശാഖയുമായുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതല്ല.  ഇടവക വികാരിമാരോടു നേരത്തെ ആശീർവദിച്ച ഒലിവ് ശാഖയും, ആശീർവദിച്ച ജലം നിറച്ച കുപ്പികളും ഇടവക ജനങ്ങൾക്ക് മുൻകൂട്ടി ലഭ്യമാക്കാൻ ആവശ്യപ്പെട്ട മോൺ.പിത്സബാള്ളാ, ക്രിസം വെഞ്ചരിപ്പു ബലി (Chrism Mass) പെന്തക്കുസ്താ നാളുകളിലേക്ക് മാറ്റി വച്ചതായും അറിയിച്ചു. ത്രിദിന പെസഹാ തിരുക്കർമ്മങ്ങൾ കോ-കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തുന്നതും, ലോകം മുഴുവനും വിവിധ ഭാഷകളിൽ ടെലവിഷൻ പ്രക്ഷേപണം ചെയ്യുന്നതിനാലും വ്യക്തിപരവുമായ ഓരോരുത്തരുടേയും തിരുക്കർമ്മാചരണങ്ങളുടെ മാധ്യമ പ്രക്ഷേപണങ്ങൾ കുറച്ച് ഓരോ വികാരിയേറ്റിലും ഐക്യത്തോടുള്ള സഹകരണവുംസജ്ജീകരണങ്ങളം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.  പൗരസ്ത്യ സഭകൾക്കായുള്ള സംഘത്തിന്റെ നിർദ്ദേശമനുസരിച്ച്  പെസഹാ ശനിയാഴ്ച തിരുക്കർമ്മങ്ങൾ ഉണ്ടാവില്ല എങ്കിലും മണികേ മുഴങ്ങണമെന്നും മുന്നേ റെക്കോർഡ് ചെയ്ത തിരുക്കർമ്മങ്ങളുടെ സ്ട്രീമിംഗ്‌ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ജൂലിയൻ കലണ്ടർ അനുസരിക്കുന്ന അറബ് ഇടവകകൾക്ക്,  പെസഹാ ത്രിദിനത്തിൽ ഗ്രിഗോറിയൻ കലണ്ടറനുസരിച്ചു പോരുന്ന പാത്രിയാർക്കേറ്റിലെ ആഘോഷങ്ങളിൽ പങ്കുചേരാനുളള അനുവാദവും അദ്ദേഹം നല്കി. വിവിധ റീത്തുകളുടെ ആരാധന ദിവസങ്ങൾക്ക് വ്യത്യാസമുള്ളതിനാൽ  അതാതു വികാരിയേറ്റുകളോട് സ്ട്രീമിംഗിൽ ക്രമീകരണങ്ങൾ ചെയ്യാനും ആവശ്യപ്പെട്ട അദ്ദേഹം കുടുംബങ്ങളോട് വീടുകളിൽ പുരാതന ആചാരങ്ങൾ അനുസരിച്ച് പ്രാർത്ഥനകൾ നടത്താനും, അതിന് സഹായകമായ വായനകളും മറ്റും നൽകി സഹായിക്കാൻ രൂപതകളോടും വികാരിയേറ്റുകളോടും ആവശ്യപ്പെടുകയും ചെയ്തു. 

അനുരഞ്ജന കൂദാശയ്ക്ക് അപ്പോസ്തലിക പെനിറ്റൻഷ്യറിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും  പൊതു പാപവിമോചനം നൽകാനുള്ള കാനോ നീക നിയമം (961, 2) അനുസരിക്കാനും നിർദ്ദേശിച്ച അദ്ദേഹം വ്യക്തിപരമായ, സാഹചര്യങ്ങൾ അനുവദിക്കുന്നല്ലെങ്കിൽ ഒഴിവാക്കാനും, വിശ്വാസികളെ നല്ല മനസ്താപത്തോടെ, സാഹചര്യമനുവദിക്കുമ്പോൾ കുമ്പസാരക്കാരെ സമീപിക്കാനും ആവശ്യപ്പെട്ടു. കൊറോണാ വൈറസ് ബാധിതരെ പ്രാർത്ഥനയിൽ ഓർമ്മിക്കാനും ക്ഷണിച്ചു കൊണ്ടാണ് വിശുദ്ധവാര നിർദ്ദേശങ്ങൾ അവസാനിപ്പിക്കുന്നത്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2020, 00:00