2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

മഹാമാരിയുടെ അടിയന്തിരാവസ്ഥ കണക്കിലെടുത്തുകൊണ്ട് ക്രമീകരിച്ച കാര്യക്രമം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമയവ്യത്യാസം  ശ്രദ്ധിക്കുക!
മാര്‍ച്ച് 29-മുതല്‍ യൂറോപ്പിലെ സമയം ഇന്ത്യയിലെ സമയവുമായി ഒരു മണിക്കൂര്‍ കുറയുകയാണ് (Daylight saving time). ഈ ദിവസങ്ങള്‍ നാലര മണിക്കൂര്‍ ആയിരുന്നത്  മാര്‍ച്ച് 29 മുതല്‍  മൂന്നര മണിക്കൂറായി കുറയുന്നു.  ക്രമീകരിച്ച മൂന്നര മണിക്കൂര്‍ വ്യത്യാസത്തിലാണ് ഇന്ത്യന്‍ സമയം താഴെ രേഖപ്പെടുത്തിയിട്ടുള്ളത്. 

മാധ്യമങ്ങളിലൂടെ കണ്ണിചേരാം
പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ ധ്യാനാത്മകമായി തത്സമയംപങ്കുചേരാന്‍ വത്തിക്കാന്‍റെ ടെലിവിഷന്‍ നല്കുന്ന  യൂ-ട്യൂബ്  ലിങ്ക് ഉപയോഗപ്പെടുത്താം : https://www.youtube.com/watch?v=5YceQ8YqYMc

വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക്
https://www.vaticannews.va/ml.html

വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
ഇംഗ്ലിഷ് കമന്‍ററിയോടെ ശ്രവിക്കാന്‍
https://www.vaticannews.va/en.html

അനിതരസാധാരണമായ സാഹചര്യത്തിനൊത്ത്
ക്രമീകരിച്ച തിരുക്കര്‍മ്മങ്ങള്‍

മഹാമാരി കാരണമാക്കിയ അനിതരസാധാരണമായ പ്രതിസന്ധിയില്‍ കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘം (Congregation for Sacraments & Divine Worship) പുറത്തുവിട്ട നവമായ ഡിക്രി (Decree on Pasqual Triduum - Revised) പ്രകാരം പുനര്‍ക്രമീകരണംചെയ്ത കാര്യക്രമമാണ് താഴെ ചേര്‍ക്കുന്നത്. പാപ്പായുടെ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി മാര്‍ച്ച് 27,  വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയതാണ് ഈ കാര്യക്രമം. കൊറോണ ബാധയുടെ അടിയന്തിര സാഹചര്യത്തില്‍ മാധ്യമങ്ങളിലൂടെ മാത്രമായിരിക്കും പാപ്പായുടെ വിശുദ്ധവാര പരിപാടികളില്‍ പങ്കുചേരാന്‍ സാധിക്കുന്നതെന്നും  മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.  വത്തിക്കാന്‍റെ ദൃശ്യ-ശ്രാവ്യ മാധ്യമശ്രൃംഖലകളിലൂടെ അത് ലോകത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ദിനം വരെ
ഏപ്രില്‍ 5 ഓശന ഞായറാഴ്ച

പ്രദേശിക സമയം രാവിലെ 11 മണിക്ക്. ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്
ഈശോയുടെ ജരൂസലേം പ്രവേശനത്തിന്‍റെ അനുസ്മരണവും ഓശാന മഹോത്സവത്തിന്‍റെ ദിവ്യബലിയര്‍പ്പണം.

ഏപ്രില്‍ 9 പെസഹാവ്യാഴം
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 9.30-ന്
ഈശോയുടെ തിരുവത്താഴപൂജ.

ഏപ്രില്‍ 10 ദുഃഖവെള്ളി
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 9.30-ന്
ഈശോയുടെ പീഡാനുഭവത്തിന്‍റെ അനുസ്മരണം, കുരിശാരാധന.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... കുരിശിന്‍റെവഴി
പ്രാദേശിക സമയം രാത്രി 9 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 12.30-ന്

ഏപ്രില്‍ 11 വലിയ ശനിയാഴ്ച
യേശുവിന്‍റെ ഉത്ഥാനരാത്രി ജാഗരാനുഷ്ഠാനം, ദിവ്യബലി. പ്രാദേശിക സമയം രാത്രി 9 മണിക്ക്
ഇന്ത്യയിലെ സമയം രാത്രി 12.30-ന്.

ഏപ്രില്‍ 12 ഈസ്റ്റര്‍ ദിനം - പ്രഭാതപൂജ
പ്രാദേശികസമയം രാവിലെ 11 മണിക്ക്. ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്.
ദിവ്യബലിയുടെ അന്ത്യത്തില്‍ “ലോകത്തിനും നഗരത്തിനും” Urbi et Orbi എന്ന ആശീര്‍വ്വാദം
പാപ്പാ ഫ്രാന്‍സിസ് നല്കുന്നതോടെയാണ് 2020-ലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2020, 12:04