കറാച്ചി ആർച്ച് ബിഷപ്പ് കാർഡിനല്‍ ജോസഫ് കോട്ട്സ് കറാച്ചി ആർച്ച് ബിഷപ്പ് കാർഡിനല്‍ ജോസഫ് കോട്ട്സ്  

സമാധാനത്തിന്‍റെ സൂക്ഷിപ്പുക്കാരെ ലോകത്തിന് ഇന്നാവശ്യമാണ്

പാക്കിസ്ഥാനിലെ കറാച്ചി ആർച്ച് ബിഷപ്പ് കാർഡിനല്‍ ജോസഫ് കോട്ട്സ് 2020 ‍പുതുവത്സര സന്ദേശത്തിൽ സൂചിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജനുവരി ഒന്നിന് സെന്‍റ് പാട്രിക്ക് കത്തീഡ്രലിൽ, പുതുവത്സരത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ നല്‍കിയ വചന സന്ദേശത്തില്‍ 53മത് ലോക സമാധാന ദിനത്തിന്‍റെ  പ്രമേയമായി ഫ്രാൻസിസ് മാർപാപ്പാ തിരഞ്ഞെടുത്ത "സംവാദത്തിലും അനുരഞ്ജനത്തിലും, പാരിസ്ഥിക മാനസാന്തരത്തിലും അടിത്തറയിട്ട  പ്രത്യാശയുടെ മാർഗ്ഗമായ സമാധാനം"  എന്ന വിഷയത്തെ അനുസ്മരിച്ചു.

ലോകത്തിന് ശൂന്യമായ വാക്കുകൾ ആവശ്യമില്ല, മറിച്ച് ബോധ്യപ്പെട്ട സാക്ഷികളും, സമാധാനത്തിന്‍റെ കരവേലക്കാരും, ഒഴിവാക്കലുകളോ കൃത്രിമത്വങ്ങളോ ഇല്ലാതെയുള്ള തുറവുള്ള സംവാദങ്ങളുമാണെന്ന് പറഞ്ഞ പാപ്പായുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച കാർഡിനല്‍ ജോസഫ്   വ്യത്യസ്ഥ പ്രത്യയശാസ്ത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും അതീതമായി സത്യം അന്വേഷിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിൽ ബോധ്യപൂര്‍വ്വമായ സംവാദമില്ലെങ്കിൽ ഒരാൾക്കും യഥാർത്ഥത്തിൽ സമാധാനം കൈവരിക്കാനാവില്ലായെന്നും സമാധാനം എന്നത് "നിരന്തരമായി നിർമ്മിക്കേണ്ട ഒരു കെട്ടിടമാണെന്നും വ്യക്തമാക്കി.

ഇന്നത്തെ ലോകത്തിന് സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കാനും മൂല്യങ്ങൾ അറിയാനും എല്ലാവരേയും ക്ഷണിക്കുന്ന അവസരങ്ങൾ ആവശ്യമാണ്. ഒരു 'സംവാദ സംസ്കാരം' സ്വീകരിക്കുന്നതിനും 'യുദ്ധത്തിന് അറുതി വരുത്തുന്നതിനും, സംഘർഷങ്ങൾ, പാരിസ്ഥിതിക തകർച്ച, ലോകം അഭിമുഖീകരിക്കുന്ന ധാർമ്മികവും സാംസ്കാരികവുമായ തകർച്ച എന്നിവയെ ഊന്നിപറഞ്ഞു.

സമാധാനം കൈവരിക്കുന്നതിനായി ഏപ്രിൽ 11 ന് ഫ്രാൻസിസ് മാർപാപ്പാ ദക്ഷിണ സുഡാനിലെ നേതാക്കളെ കണ്ടുമുട്ടിയപ്പോൾ അവരുടെ മുമ്പിൽ മുട്ടുകുത്തി അവരുടെ കാലിൽ ചുംബിച്ചതിനെയും,  ഫെബ്രുവരിയിൽ അബുദാബിയിൽ അൽ-അസ്ഹറിന്‍റെ ഇമാമിനെ കണ്ടുമുട്ടുകയും ചരിത്രപരമായ "മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ" ഒപ്പുവെക്കുകയും ചെയ്തതിനെയും അനുസ്മരിക്കുകയും സമാധാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമാധാനം സാധ്യമാണെന്നാണ് പാപ്പായുടെ ഈ പ്രവര്‍ത്തികള്‍ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അതിനാല്‍  നമ്മുടെ ഹൃദയത്തിൽ  നിന്ന് വിദ്വേഷത്തെ മാറ്റി ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാനത്തിനും പരസ്പര സ്നേഹത്തിനും വേണ്ടി പ്രവർത്തിക്ക​ണമെന്നും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2020, 12:10