നസറത്തിലെ വിശുദ്ധ ഭവനത്തിന്‍റെ അവശിഷ്ടങ്ങളുള്ള ലൊറേറ്റോയിലെ സാന്താ കാസാ (HOLY HOUSE) ബസിലിക്കയിലെ മാതാവിന്‍റെ  തിരുസ്വരൂപം നസറത്തിലെ വിശുദ്ധ ഭവനത്തിന്‍റെ അവശിഷ്ടങ്ങളുള്ള ലൊറേറ്റോയിലെ സാന്താ കാസാ (HOLY HOUSE) ബസിലിക്കയിലെ മാതാവിന്‍റെ തിരുസ്വരൂപം 

ലൊറേറ്റോയിൽ അര്‍പ്പിക്കപ്പെടുന്ന ജപമാല പാപ്പയുടെ പ്രാർത്ഥനാ നിയോഗത്തിനായി അര്‍പ്പിക്കപ്പെടും.

ജനവരി 11 , ശനിയാഴ്ച ലൊറേറ്റോയിലെ സാന്താ കാസാ (HOLY HOUSE) ബസിലിക്കയിൽ മാർപ്പാപ്പയുടെ പ്രതിനിധി മോൺ. ഫാബിയോ ദൽ ചിൻ മുഖ്യകാർമ്മികത്വം വഹിക്കുന്ന ജപമാല പാപ്പായുടെ പ്രാർത്ഥനാ നിയോഗമായ ലോക സമാധാനത്തിനും ക്രിസ്ത്യാനികളുടെ ഐക്യത്തിനുമായി സമർപ്പിക്കുമെന്ന് പൊന്തിഫിക്കൽ ഡെലഗേഷൻ അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ദിവസം പരിശുദ്ധ പിതാവ് അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിൽ വിവരിച്ച വിശുദ്ധ പൗലോസിന്‍റെ കപ്പലപകട സംഭവം ഉദ്ധരിച്ച് ആ അപകടം പക്ഷേ  മാൾട്ടയിൽ സുവിശേഷ പ്രഖ്യാപനത്തിനുള്ള അവസരമായി തീർന്നു എന്ന് പറഞ്ഞു കൊണ്ട് ഒരു വിശ്വാസി രക്ഷ അനുഭവിക്കുമ്പോൾ, അത് അവനു മാത്രമായി ഒതുക്കാതെ, മറ്റുള്ളവർക്ക് വിതരണം ചെയ്യുന്ന സുവിശേഷ നിയമം വിശദീകരിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട് അവരുടെ കരയിലെത്തിയവരെ മാൾട്ടാ നിവാസികൾ ഊഷ്ള തയോടെ സ്വീകരിച്ചതും, പൗലോസപ്പോസ്തലൻ വചനത്തെ മാംസം ധരിപ്പിച്ച് അനുകമ്പയുടെയും സൗഖ്യത്തിന്‍റെയും പ്രേഷിതത്വം നടത്തിയതും വിവരിച്ച പാപ്പാ തന്‍റെ പ്രബോധനത്തിന്‍റെ അവസാനം ചരിത്രത്തിൽ പല ദുരന്തങ്ങളേറ്റ് നമ്മടെ കരയ്ക്കടിയുന്ന ജീവിതങ്ങളെ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിൽ നിന്നുള്ള സാഹോദര്യ സ്നേഹമാർന്ന അനുകമ്പയോടെ സ്വാഗതം ചെയ്യാൻ ആഹ്വാനം ചെയ്തു. ഇത് മാത്രമാണ് നിസ്സംഗതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മരവിപ്പിൽ നിന്ന് രക്ഷിക്കുക.

പാപ്പായുടെ ഈ വാക്കുകളിൽ അന്തർലീനമായവയായിരിക്കുന്ന നിയോഗങ്ങളാണ് ശനിയാഴ്ച 9.00 മണിക്ക് നടക്കുന്ന ജപമാലയിലും തുടർന്നുള്ള പ്രദക്ഷിണത്തിലും അനുസ്മരിക്കപ്പെടുന്നത്. ജപമാലയുടെ തൽസമയ പ്രക്ഷേപണം Telepace Tv യിൽ കാണാം. മറ്റു ടെലിവിഷൻ ചാനലുകളെ കൂടാതെ "Santa casa Loreto " യൂ ട്യൂബ് ചാനലിലും കാണാമെന്ന് പൊന്തിഫിക്കൽ ഡെലഗേഷന്‍റെ വാര്‍ത്താ വിതരണ കേന്ദ്രം അറിയിച്ചു.

മരിയൻ ആരാധനയുടെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ലൊറേറ്റോയിലെ സാന്താ കാസാ (HOLY HOUSE) ബസിലിക്കാ. കത്തോലിക്കാ സഭയില്‍  ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീര്‍ത്ഥാടന ദേവാലയങ്ങളിൽ ഒന്നാണ്. പരമ്പരാഗതമായി യേശു താമസിച്ചിരുന്ന നസറത്തിലെ വിശുദ്ധ ഭവനത്തിന്‍റെ അവശിഷ്ടങ്ങളുള്ള ഈ ബസിലിക്കയില്‍ യേശുവിന്‍റെ അമ്മയായ മറിയയോടുള്ള ഭക്തിയും ബന്ധപ്പെട്ടിരിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2020, 11:24