ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ കാര്‍ഡിനല്‍ ബെർണാർഡിറ്റോ ക്ലിയോപാസ് ഔസാ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ കാര്‍ഡിനല്‍ ബെർണാർഡിറ്റോ ക്ലിയോപാസ് ഔസാ  

"കൂട്ടകുരുതിയുടെ ഓർമ്മയിൽ: ജീവൻ സംരക്ഷിക്കാനുള്ള കത്തോലിക്കാ സഭയുടെ ശ്രമങ്ങളുടെ ചരിത്ര രേഖകൾ"

നാസി ഭരണകാലത്ത് നടത്തിയ പീഡന ശ്രമങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കത്തോലിക്കാസഭ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടത്തപ്പെട്ട സിംബോസിയത്തിന്‍റെ ശീർഷകം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജനുവരി 27ആം തിയതി, ഉച്ചകഴിഞ്ഞ് ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലുള്ള ആസ്ഥാനത്ത് നടത്തിയ സിംബോസിയം ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ കാര്‍ഡിനല്‍ ബെർണാർഡിറ്റോ ക്ലിയോപാസ് ഔസാ സംഘടിപ്പിച്ചു. ഈ സിംബോസിയത്തിന്‍റെ ശീർഷകം "കൂട്ടകുരുതിയുടെ ഓർമ്മയിൽ:  ജീവൻ സംരക്ഷിക്കാനുള്ള  കത്തോലിക്കാ സഭയുടെ ശ്രമങ്ങളുടെ ചരിത്ര രേഖകൾ" എന്നാണ്.  നാസി ഭരണകാലത്ത് നടന്ന പീഡനങ്ങളുടെ കാലഘട്ടങ്ങളിൽ അന്തർദേശീയ സമൂഹത്തിന് സഭയും, കർദിനാൾ എന്ന നിലയിലും, മാർപാപ്പാ എന്ന നിലയിലും യൗജേനിയോ പച്ചെല്ലിയും  പീഡിപ്പിക്കപ്പെട്ട അനേകായിരങ്ങളെ, അതിൽ അധികവും വരുന്ന യഹൂദവംശജരെയും രക്ഷിച്ച് ഹിറ്റ്ലറെ നേരിടാൻ നടത്തിയതും ചരിത്രത്തിൽ രേഖപ്പെടുത്തിയതുമായ സംഭവങ്ങളെക്കുറിച്ച്  നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങൾ അന്തർദേശീയ സമൂഹത്തെ അറിയിക്കുക എന്നതായിരുന്നു സിംബോസിയത്തിന്‍റെ ഉദ്ദേശ്യം. Pave the Way Foundation “വഴിയൊരുക്കുക” എന്ന സംഘടനയുമൊത്ത് സഹകരിച്ച് നടത്തിയ സിംപോസിയത്തിൽ അന്തർദേശീയ പണ്ഡിതരായ ഗാരി ക്രുപ്പ് (അമേരിക്കാ), എഡ്വാർഡ് ഹസ്സൻ (ഫ്രാൻസ്), മിക്കാൽ ഹെസെമാൻ (ജെർമ്മനി), റൊണാൾഡ് റെച്ചാൾക്ക് (അമേരിക്കാ), മാർക് റീബ്ളിംഗ്(അമേരിക്കാ), ലിമോർ യാഗിൽ (ഫ്രാൻസ്), മത്തെയോ ലൂയിജി നപ്പോളിത്താനോ (ഇറ്റലി) യോഹാൻ ഇക്സ് (വത്തിക്കാൻ) തുടങ്ങിയവർ പങ്കെടുത്തു.

വത്തിക്കാന്‍റെ ഇതര രാഷ്ടങ്ങളുമായുള്ള ബന്ധത്തിന്‍റെ ചരിത്ര ശേഖരത്തിന്‍റെ തലവനായ ഇക്സ്, തന്‍റെ പ്രഭാഷണത്തിൽ, ബൽജിയംകാരനായ ഡോമിനിയേക് ഓവർസ്റ്റൈൻസിന്‍റെ ചരിത്ര രേഖകളും, പീഡനത്തെ അതിജീവിച്ച ദൃക്സാക്ഷികളുടെ വിവരണങ്ങളും അടങ്ങിയ 2000 പേജുകൾ വരുന്ന പഠനങ്ങളിൽ നിന്ന്,  റോമിലെ യഹൂദരെ 49 മഠങ്ങളില്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയ സംഭവങ്ങളെ ചരിത്ര രേഖകളും സാക്ഷ്യങ്ങളും നിരത്തി പുനഃരവതരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2020, 11:49