തിരയുക

Vatican News
പരിസ്ഥിതി മലിനീകരണത്തിന്‍റെ ചിത്രം. പരിസ്ഥിതി മലിനീകരണത്തിന്‍റെ ചിത്രം.  

പരിസ്ഥിതി മലിനീകരണത്തിന്‍റെ മുന്നിൽ നിശബ്ദരായിരിക്കാൻ കഴിയുകയില്ല

ഇറ്റലിയിലെ കാമ്പാനിയാ പ്രവിശ്യയിലെ മെത്രാന്മാർ വൈദീകർക്കും ഡീക്കന്മാർക്കും അയച്ച കത്തിൽ സൂചിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്‍

ജനുവരി 14, ചൊവ്വാഴ്ച രാവിലെ 9.30 ന് ടിയാനോയിലെ “മോൺ.ടൊമാസിയല്ലോ” ഓഡിറ്റോറിയത്തിൽ കാമ്പാനിയയിലെ അച്ചെറ, അവെർസ, കപുവ, കാസെർത്താ, നോല, തിയാനോ-കാൽവി എന്നീ ആറ് രൂപതകള്‍ ഒരുമിച്ച് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യും.

പൊതു ഭവനമായ പരിസ്ഥിതി പരിപാലനം ഇന്നത്തെ കാലത്തിന്‍റെ അടിയന്തിര വിഷയമായി മാറിയിരിക്കുന്നു. കാരണം" മലിനീകരണം ഈ ഭൂമിയില്‍ രോഗങ്ങളെയും മരണത്തെയും വിതയ്ക്കുന്നു. എന്ന് ആറ് രൂപതകളിലെ മെത്രാന്മാർ വൈദികർക്കും ഡീക്കന്മാർക്കും അയച്ച കത്തിൽ വ്യക്തമാക്കി.കഴിഞ്ഞ വർഷത്തെ അഗ്നിബാധയെ എന്ന പ്രതിഭാസത്തെ ആസ്പദമാക്കി കാമ്പാനിയയിലെ മെത്രാന്മാർ ആവർത്തിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്നു.  എല്ലാ സമൂഹങ്ങളെയും ഒരു ദിവസം ഉപവാസത്തിലും പ്രാർത്ഥനയിലുമായിരിക്കാന്‍  ക്ഷണിക്കുകയും ചെയ്തു.  ആ സംരംഭം വിജയിച്ചു എന്ന് അനുസ്മരിച്ച മെത്രാന്മാർ പരിസ്ഥിതി മലിനീകരണത്തിന്‍റെ മുന്നിൽ  നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും ഒരു  യഥാർത്ഥ നാടകത്തെയാണ് നാം  അഭിമുഖീകരിക്കുന്നുവെന്നും വെളിപ്പെടുത്തി.

സാധാരണമായി, മെത്രാന്മാർ തങ്ങളുടെ  ശുശ്രൂഷയുടെ പ്രവാചക ദൗത്യത്തിന്‍റെ  മാനത്തെ ദുർബ്ബലപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. കൂടാതെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട് മാത്രമല്ല, പൊതുവേ, വിശ്വാസത്തിന്‍റെ സാമൂഹിക മാനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തങ്ങള്‍ ആശങ്കാകുലരാണെന്നും സമാധാനം, നീതി, സൃഷ്ടിയുടെ സുരക്ഷ എന്നിവയെക്കുറിച്ച് വേണ്ടത്ര ബോധവൽക്കരണം നടത്തുന്നില്ലെന്നും കാമ്പാനിയയിലെ മെത്രാന്മാർ കത്തിൽ അഭിപ്രായപ്പെട്ടു.

വർത്തമാനത്തെയും, പുതിയ തലമുറയുടെ ഭാവിയെയും  മുദ്രവയ്ക്കുന്ന പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാനും, വിവേചിച്ചറിയാനുമാണ് കാമ്പാനിയയിലെ മെത്രാന്മാർ ജനുവരി 14ന് തിയാനോയിൽ നടക്കുന്ന യോഗത്തിലേക്ക് പുരോഹിതന്മാരെയും ഡീക്കന്മാരെയും കത്തിലൂടെ ക്ഷണിക്കുന്നത്.

03 January 2020, 12:22