തിരയുക

Vatican News
ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റഫായേല്‍ സാക്കൊ ഒന്നാമന്‍ ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റഫായേല്‍ സാക്കൊ ഒന്നാമന്‍   (AFP or licensors)

കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസിന്‍റെ സമാധാനാഭ്യര്‍ഥന!

ഇറാക്ക് ഒരു യുദ്ധക്കളമായി പരിണമിക്കും-ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റഫായേല്‍ സാക്കൊ ഒന്നാമന്‍ ആശങ്ക പ്രകടിപ്പിക്കുന്നു, സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇനിയും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകാതിരിക്കുന്നതിന് സംഭാഷണത്തിന്‍റെ പാതയില്‍ ചരിക്കാന്‍ ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റഫായേല്‍ സാക്കൊ ഒന്നാമന്‍ അഭ്യര്‍ത്ഥിക്കുന്നു.

വെള്ളിയാഴ്ച (03/01/20) ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പിന്‍റെ നിര്‍ദ്ദേശാനുസരണം അമേരിക്കയുടെ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികവിഭാഗമായ ഖുദ്സ് സേനയുടെ മേധാവി ജനറല്‍ ഖാസിം സുലൈമാനി (QASSEM SOLEIMANI) മരിച്ച സംഭവം അമേരിക്കാ ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന ആശങ്ക പടര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഈ ദുരന്ത സംഭവത്തോടെ ഇറാന്‍ അമേരിക്കവിരുദ്ധ നിലപാടുകള്‍ കടുപ്പിച്ചിരിക്കയാണ്. 

ഇറാക്ക് ഒരു യുദ്ധക്കളമായി പരിണമിക്കുമെന്ന ഭീതിയിലാണ് നാട്ടിലെ ജനങ്ങള്‍ എന്ന് പാത്രിയാര്‍ക്കീസ് സാക്കൊ പറയുന്നു.

 

07 January 2020, 11:19