അമേരിക്കയിലെ കുടിയേറ്റക്കാര്‍ ഭക്ഷണത്തിനായി നില്‍ക്കുന്നു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ ഭക്ഷണത്തിനായി നില്‍ക്കുന്നു.  

ദേശീയ കുടിയേറ്റവാരം ആലോഷിച്ച് അമേരിക്കയിലെ കത്തോലിക്കാ സഭ

അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും ഐക്യമത്യം പ്രകടിപ്പിച്ച് അമേരിക്കൻ കത്തോലിക്കാ സഭ അരനൂറ്റാണ്ടായി നടത്താറുള്ള ദേശീയ കുടിയേറ്റ വാരം ഈ വർഷം ജനുവരി 5 മുതൽ 11 വരെ ആചരിക്കപ്പെടും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും സാഹചര്യങ്ങളെ ഉയർത്തി കാട്ടുന്നതിനും,  പ്രാർത്ഥനയും കൂട്ടായ്മയും വഴി അവരെ സഹായിക്കുന്നതിനുമാണ് ഇതൊരുക്കുന്നത്. ഈ വർഷത്തെ വാരാചരണവിഷയം "എല്ലാവർക്കുമായുള്ള ഒരു സഭയും ലോകവും പ്രോൽസാഹിപ്പിക്കുക" എന്നതാണ്.

രാഷ്ട്രീയ, സംഘർഷ, സാമ്പത്തീക ഞെരുക്കങ്ങളാല്‍ നിർബന്ധിതരായി സ്വന്തം നാടും വിട്ട് പേകേണ്ടി വരുന്ന 70 മില്യൺ ജനങ്ങൾ ഈ ലോകത്തിലുണ്ട്. നിസ്സംഗതയുടെ സംസ്കാരത്തിൽ (culture of indifference) നിന്ന് മാറി ഒരു സഹാനുഭാവത്തിന്‍റെ സംസ്കാരം രൂപീകരിക്കാൻ പാപ്പാ വെല്ലുവിളിച്ചിരുന്നു. തങ്ങളുടെ രാജ്യസ്ഥാപനതത്വമനുസരിച്ചെന്നപോലെ തങ്ങൾ  അഭയാർത്ഥികളേയും കുടിയേറ്റക്കാരേയും എന്നും സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്തിരുന്നെന്നും, അവരെ അമേരിക്കൻ ജീവിത ശൈലിയിലേക്ക് ഇടപഴകാൻ സഹായിച്ചിട്ടുണ്ടെന്നും വാഷിംഗ്ടണിലെ സഹായമെത്രാനും അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രവാസ കാര്യ സമിതിയുടെ അദ്ധ്യക്ഷനുമായ മാരിയോ ഡോർസൺവില്ലെ അറിയിച്ചു. ഈ വാരാഘോഷം പരിശുദ്ധ പിതാവിന്‍റെ കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള സമീപനത്തോടു പ്രാർത്ഥനയും പ്രവർത്തികളും ഒരുമിപ്പിച്ച് ചേർത്ത് അവരെ സഹായിക്കാനും അവസരങ്ങളൊരുക്കാനും കൂടുതൽ ആവേശം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2020, 12:15