തിരയുക

പാപ്പായുടെ  ജപ്പാൻ സന്ദർശനം... പാപ്പായുടെ ജപ്പാൻ സന്ദർശനം... 

ജപ്പാനിലെ പാപ്പായുടെ സാന്നിധ്യം സഭയുടെ വളർച്ചയ്ക്കും, വിശ്വാസത്തിനും പ്രചോദനമാകും

മാർപാപ്പായുടെ സമീപസ്ഥമായിരിക്കുന്ന ജപ്പാൻ സന്ദർശനത്തെക്കുറിച്ച് ജപ്പാനിലെ നൂൺഷിയോ മോൺ. ജോസഫ് ചെന്നോത്തുമായി അഡ്രിയാനാ മസോത്തി നടത്തിയ അഭിമുഖത്തിൽ ജപ്പാൻ ജനതയുടെ പ്രതീക്ഷകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജപ്പാൻ ജനതയുടെ ഹൃദയത്തിൽ നില്‍ക്കുന്ന ജോൺ പോൾ രണ്ടാമന്‍റെ സന്ദർശത്തിന്  38 വർഷങ്ങള്‍ക്ക് ശേഷം ദൈവം അനുവദിച്ച ഫ്രാന്‍സിസ് മാർപാപ്പായുടെ വരവിന് ദൈവത്തോടു നന്ദിയുള്ളവരാണെന്നും, സന്തോഷത്തോടും നന്ദിയോടും കൂടെ ജപ്പാൻ ജനത ഫ്രാൻസിസ് പാപ്പായെ കാത്തിരിക്കുകയാണെന്നും അറിയിച്ചു. പ്രാദേശീക സഭ പാപ്പായുടെ പ്രോൽസാഹനം പ്രതീക്ഷിക്കുന്നു എന്നും, ജപ്പാനിലെ മുഴുവൻ ജനങ്ങളും പ്രത്യാശയുടെയും, സമാധാനത്തിന്‍റെയും വാക്കുകൾക്ക് കാതോർത്തിരിക്കുകയാണെന്നും മോൺ. ജോസഫ് അറിയിച്ചു.

മാർപ്പാപ്പയുടെ സാന്നിധ്യം  പ്രാദേശീക സഭയ്ക്ക് എന്തു നല്‍കുമെന്ന പ്രതീക്ഷയാണുള്ളത് എന്ന ചോദ്യത്തിന് ജപ്പാനിലെ പ്രാദേശീക സഭയുടെ പീഡന കാലത്തെ അനുസ്മരിച്ച നൂൺ ഷിയോ മാർപാപ്പായുടെ സാന്നിധ്യം സഭയുടെ വളർച്ചയ്ക്കും, വിശ്വാസം കൂടുതൽ ആഴപ്പെടുന്നതിനും ഇടവരുത്തുമെന്നും, ഇതിന്  പരിശ്രമിക്കുന്ന  മിഷനറിമാരുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം, ഉപവി പ്രവർത്തനങ്ങൾ എന്നീ തലങ്ങളിൽ ഇന്നും വളരെ വലുതാണെന്നും ഇവയിലൂടെ വിശ്വാസപ്രചാരണം സാധ്യമാകുന്നുണ്ടെന്നും മോൺ.ജോസഫ് പറഞ്ഞു.

ഫുക്കുഷിമാ ദുരന്തത്തിലും, കഴിഞ്ഞ കൊടുങ്കാറ്റു വിതച്ച നാശനഷ്ടത്തിലും ഇക്കാര്യം വളരെ സ്പഷ്ടമായിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും നടത്തുന്ന സന്ദർശനം ജനതകളുടെ ഹൃദയത്തിൽ വാഴേണ്ട  സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള സന്ദേശം ലോകം മുഴുവനും പകരാനുള്ള അവസരമാകും  എന്നും നൂൺഷിയോ പ്രത്യാശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2019, 12:18