തിരയുക

Vatican News
2019.11.20 Il Santo Padre ha nominato Vescovo della Diocesi di Palayamkottai (India), il Rev. Antonysamy Savarimuthu 2019.11.20 Il Santo Padre ha nominato Vescovo della Diocesi di Palayamkottai (India), il Rev. Antonysamy Savarimuthu 

തമിഴ്നാട്ടിലെ പാളയംകോട്ട രൂപതയ്ക്ക് പുതിയ മെത്രാന്‍

ബാംഗളൂര്‍ സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായ ഡോ. ഫാദര്‍ അന്തോണിസ്വാമി സവരിമുത്തുവിനെ പാപ്പാ ഫ്രാന്‍സിസ് മെത്രാനായി നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാളയംകോട്ടയുടെ  പുതിയ മെത്രാന്‍
പാളയംകോട്ട രൂപതാംഗവും ഇപ്പോള്‍ ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനുമായ  ഫാദര്‍ അന്തോണിസ്വാമി സവരിമുത്തുവിനെയാണ് രൂപതയുടെ പുതിയ സാരഥിയായി  നവംബര്‍ 20-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ്  നിയമിച്ചത്. മുന്‍മെത്രാന്‍ ബിഷപ്പ് ജൂഡ് ജെറാള്‍ഡ് പോള്‍രാജ് 75 വയസ്സ് പ്രായപരിധി എത്തി സമര്‍പ്പിച്ച രാജി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്.

നിയുക്തമെത്രാന്‍റെ
അജപാലന സേവനത്തിന്‍റെ  നാള്‍വഴികള്‍

1987-ല്‍ പാളയംകോട്ട രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു.
തുടര്‍ന്ന് മുന്‍മെത്രാന്‍ സവരിമുത്തു ഇറുദയരാജിന്‍റെ സെക്രട്ടറിയായി.
1989-ല്‍ മദുര അതിരൂപത സെമിനാരിയിലെ അദ്ധ്യാപകനായി നിയമിതനായി.
2001-ല്‍ പാരീസിലെ ലൂമെന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.
2004-വരെ മദുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയിലെ തത്വശാസ്ത്ര അദ്ധ്യപകനായി സേവനംചെയ്തു.
2004-2011 കാലഘട്ടത്തില്‍ പാളയംകോട്ട രൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു.
ഇക്കാലയളവില്‍ വിവിധ ഇടവകകളിലെ അജപാലനശുശ്രൂഷയിലും
മഹാരാജനഗറിലെ സാന്‍ ഗ്വീദോ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011-മുതല്‍ ബാംഗളൂര്‍ സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ  അദ്ധ്യാപകനായി പ്രവര്‍ത്തിക്കവെയാണ് പാളയംകോട്ടയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.
 

20 November 2019, 16:16