തിരയുക

പാപ്പാ ആദ് ലിമിനാ സന്ദര്‍ശനത്തിലെത്തിയ ഇന്തോനേഷ്യൻ മെത്രാൻ സമിതിയോടൊപ്പം... പാപ്പാ ആദ് ലിമിനാ സന്ദര്‍ശനത്തിലെത്തിയ ഇന്തോനേഷ്യൻ മെത്രാൻ സമിതിയോടൊപ്പം...  

പാപ്പായോടൊത്ത് നിൽക്കാൻ ഇന്തോനേഷ്യൻ ജനങ്ങളെ കർദ്ദിനാൾ സുഹാർയോ ക്ഷണിച്ചു

ഇന്തോനേഷ്യൻ മെത്രാൻ സമിതിയുടെ പ്രിസിഡണ്ടുമായ കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാർയോ മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിന്‍റെ സമാപനത്തിനു ശേഷം ഫീഡെസ് ന്യൂസിനോടു അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അബുദാബിയിൽ പുറത്തിറക്കിയ മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ആഴത്തിൽ പഠിക്കാൻ, ആധുനീക രാഷ്ട്രമായ ഇന്തോനേഷ്യക്കാരായ തങ്ങളോടി, നൂനപക്ഷ മത സമൂഹങ്ങൾക്ക് ഭൂരിപക്ഷ മുസ്ലിം സമൂഹത്തോടൊപ്പം ബഹുമാനത്തോടും, സഹിഷ്ണതയോടും, സാഹോദര്യത്തോടും കൂടെ ജീവിക്കാനാവുമെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടത് പാപ്പായാണെന്ന് ജക്കാർത്തയിലെ മെത്രാപ്പോലിത്തയും, ഇന്തോനേഷ്യൻ മെത്രാൻ സമിതിയുടെ പ്രിസിഡണ്ടുമായ കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാർയോ മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിന്‍റെ സമാപനത്തിനു ശേഷം  ഫീഡെസ് ന്യൂസിനോട് അറിയിച്ചു.

ഇന്തോനേഷ്യയിലെ മുസ്ലിം സഹോദരങ്ങൾ അത് ആഴത്തിൽ പഠിച്ചു കഴിഞ്ഞുവെന്നും മതതീവ്രവാദവും, അക്രമങ്ങളും ഇവയുടെ മദ്ധ്യേ നടത്തേണ്ട അന്തർമതസംവാദങ്ങളും, സഹവാസവും ഏറ്റവും ആയാസകരമായ വെല്ലുവിളിയാണെന്നു ഓർമ്മിപ്പിച്ച കർദ്ദിനാൾ, ഇന്തോനേഷ്യൻ സഭ വിളിക്കപ്പെട്ടിരിക്കുന്നത് അബുദാബി  പ്രഖ്യാപനം പ്രോൽസാഹിപ്പിക്കുന്ന സാഹോദര്യത്തിലേക്കും സമാധാനത്തിലേക്കുമാണെന്നും ഈ സഹോദര്യം മനുഷ്യത്വത്തിൽ അടിസ്ഥാനമെടുത്തി വ്യക്തിപരവും സാമൂഹീകവുമായി സ്വാംശീകരിച്ച്  മാനുഷിക സാമൂഹീക ബന്ധങ്ങളിൽ പ്രാവർത്തീകമാക്കാനാണെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. എല്ലാ രൂപതകളും ഈ അബുദാബി പ്രഖ്യാപനം ആഴത്തിൽ പഠിച്ച് എല്ലാ വഴികളിലൂടെയും പ്രോൽസാഹിപ്പിക്കണമെന്നും മെത്രാൻ സമിതിയുടെ സമ്മേളന സമാപന സന്ദേശത്തിൽ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2019, 12:28