VATICAN-POPE-VESPERS-MISSIONARY-MONTH-MASS VATICAN-POPE-VESPERS-MISSIONARY-MONTH-MASS 

മിഷണറി മാസത്തിനു തുടക്കമായി

2019-ലെ ഒക്ടോബര്‍ മാസം മുഴുവനുമാണ് ആഗോളസഭയില്‍ മിഷണറി മാസമായി ആചരിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സായാഹ്നപ്രാര്‍ത്ഥനയോടെ തുടക്കം
ഒക്ടോബര്‍ 1, ചൊവ്വാഴ്ച പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ അനുസ്മരണനാളില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തിയ സായാഹ്നപ്രാര്‍ത്ഥനയോടെയാണ് ആഗോളസഭയില്‍ പാപ്പാ ഫ്രാന്‍സിസ് മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മിഷണറി മാസത്തിന് തുടക്കമായത്. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘമാണ് ഇതിന്‍റെ പ്രയോക്താക്കള്‍ (Congregation for the Propagation for the Evangelization of People).

വചനപാരായണവും പാപ്പായുടെ പ്രഭാഷണവും
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികനായിരുന്ന സാഘോഷമായ സായാഹ്നപ്രാര്‍ത്ഥന ശുശ്രൂഷ സങ്കീര്‍ത്തനാലാപനത്തോടെ ആരംഭിച്ചു. വചന പാരായണത്തെ തുടര്‍ന്ന് ഒരോ ക്രൈസ്തവനും സുവിശേഷത്തിന്‍റെ സാക്ഷിയും മിഷണറിയുമാണെന്ന ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തിലൂടെ പങ്കുവച്ചു (പാപ്പായുടെ പ്രഭാഷണം മുകളില്‍ sector Pope-ല്‍ ചേര്‍ത്തിട്ടുണ്ട്).

സ്തോത്രഗീതവും സമാപനാശീര്‍വ്വാദവും
ദൈവമാതാവിന്‍റെ സ്തോത്രഗീതം, വിശ്വാസികളുടെ പ്രാര്‍ത്ഥന, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, സമാപനപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും എന്നിവയോടെ ആഗോളസഭയിലെ മിഷണറമാസത്തിന് തുടക്കം കുറിച്ച സായാഹ്നപ്രാര്‍ത്ഥന സമാപിച്ചു.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2019, 17:49