തിരയുക

Brazilian Amazon Indigenous activist Brazilian Amazon Indigenous activist 

ആമസോണിയന്‍ സിനഡ് : സഭകളുടെ കൂട്ടായ്മ പിന്‍തുണയ്ക്കും!

ഒക്ടോബര്‍ 6-മുതല്‍ 27-വരെയാണ് ആമസോണിയന്‍ തദ്ദേശജനതകള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന
സെപ്തംബര്‍ 17-Ɔο തിയതി ചൊവ്വാഴ്ച ബ്രസീലില്‍ ഇറക്കിയ വീഡിയോ പ്രസ്താവനയിലൂടെയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സഭകളുടെ കൂട്ടായ്മയുടെ അദ്ധ്യക്ഷനും ലൂതറന്‍ പാസ്റ്ററുമായ ഈനാസിയോ ലേംകെ വത്തിക്കാനില്‍ സംഗമിക്കുന്ന ആമസോണിയന്‍ സിനഡിന് പിന്‍തുണ പ്രഖ്യാപിച്ചത്.

ആമസോണിനെ രക്ഷിക്കുക – അടിയന്തിര ആവശ്യം
പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ ആമസോണിലെ തദ്ദേശ ജനതകളെ കേന്ദ്രീകരിച്ചു സംഗമിക്കാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനം കാലികമായ അടിയന്തിര ആവശ്യവും, ആമസോണിനെയും അവിടത്തെ തദ്ദേശ ജനസമൂഹങ്ങളെയും സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും പാസ്റ്റര്‍ ലേംകെ പ്രസ്താവിച്ചു.

അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍
സഭകളുടെ കൂട്ടായ്മയെന്ന നിലയില്‍ സിനഡിനെ ആത്മീയമായി പിന്‍താങ്ങുന്നുവെന്നും, ജീവനെ സംരക്ഷിക്കാനും അതു സമഗ്രമാക്കുവാനുമുള്ള റോമിന്‍റെ പരിശ്രമത്തില്‍ ക്രൈസ്തവ അരൂപിയില്‍ പങ്കുചേരുന്നതായി അറിയിച്ചു. ജീവനോടും കാട്ടില്‍ വസിക്കുന്ന ജനതകളോടും ഇതുവഴി തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, അവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിലുള്ള സഭയുടെ പോരാട്ടത്തില്‍ പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് ലാറ്റിനമേരിക്കന്‍ സഭകളുടെ കൂട്ടായ്മയുടെ സന്ദേശം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2019, 20:38