ഫ്രാന്‍സിസ് പാപ്പാ പരാഗ്വോ സന്ദര്‍ശനവസരത്തില്‍ യുവജനങ്ങള്‍ക്കൊപ്പം... ഫ്രാന്‍സിസ് പാപ്പാ പരാഗ്വോ സന്ദര്‍ശനവസരത്തില്‍ യുവജനങ്ങള്‍ക്കൊപ്പം... 

യുവജനങ്ങള്‍ക്കായുള്ള ദേശീയ സമ്മളനം പരാഗ്വേയില്‍ അവസാനിച്ചു.

യുവജനങ്ങള്‍ക്കായുള്ള മൂന്നു വര്‍ഷത്തെ ദേശീയ യൂത്ത് ഫോറമാണ് പരാഗ്വേയില്‍ അവസാനിച്ചത്. യൂവജനങ്ങള്‍ക്ക് മാർപ്പാപ്പയുടെ സന്ദേശം കത്തിലൂടെ അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യുവജനം, സഭ, സമൂഹം" എന്ന പ്രമേയത്തെ ആസ്പദമാക്കി  ആഗസ്റ്റ്23 മുതൽ 25 വരെ പരാഗ്വേയിലെ അസുൻസിയോണിൽ വച്ച് മൂന്നു വര്‍ഷത്തെ  ദേശീയ യൂത്ത് ഫോറത്തിന്‍റെ അവസാന സമ്മേളനം സംഘടിപ്പിക്കപ്പെട്ടു.  പ്രാദേശിക സഭ വിളിച്ചു കൂട്ടിയ യുവജനങ്ങള്‍ക്കായുള്ള പരിപാടി ആഗസ്റ്റ് 23ന്  സമാപിച്ചു.  രാജ്യത്തെ രൂപതകളെയും അപ്പോസ്തോലിക പ്രവിശ്യകളേയും പ്രതിനിധീകരിച്ച് അറുനൂറോളം പേർ യോഗത്തിൽ പങ്കെടുത്തു. ഇന്നത്തെ പരാഗ്വേയിലെ സഭാപരവും സാമൂഹികവുമായ തലത്തിൽ യുവാക്കൾക്ക് ഏറ്റവും  ആവശ്യമുള്ളതായി തോന്നിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തില്‍ പരിശീലനക്കളരികള്‍,സാക്ഷ്യങ്ങള്‍,പങ്കുവയ്പ്പനുഭവങ്ങള്‍എന്നിങ്ങനെ തിരിച്ചിരുന്നു. ഈ സമ്മേളനത്തിന്‍റെ അന്ത്യത്തിൽ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്ക് ശേഷം  യുവജനങ്ങൾക്കായുള്ള  ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടു.  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പരോളിൻ സന്ദേശത്തിന്‍ ഒപ്പിട്ടു. കർദിനാൾ സാൻ പെഡ്രോ ബിഷപ്പും യൂത്ത്ഫോറം മേധാവിയുമായ മോൺ. പിയറി ജുബിൻവില്ലെയാണ് സന്ദേശം വായിച്ചത്.

വിശ്വാസത്തിന്‍റെ കേന്ദ്രീകരണത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാൻ യുവജവനങ്ങൾക്ക് കഴിയട്ടെയെന്നും, കൃപയുടെ ഫലമായി യുവജനങ്ങളെ തന്‍റെ സുഹൃത്തുക്കളായി വിളിച്ച ക്രിസ്തുവിനെ സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ച പാപ്പാ ദൈവത്തോടൊത്ത് ചേര്‍ന്ന് വസിക്കുമ്പോള്‍  യുവജനങ്ങൾക്ക് ധാരാളം ഫലങ്ങൾ നൽകുവാന്‍ കഴിയുമെന്ന് ഉദ്ബോധിപ്പിച്ചു. വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും ക്രിസ്തുവിന്‍റെ ശിഷ്യരും, സാക്ഷികളായി ദരിദ്രർക്കിടയിലെ രക്ഷയുടെ സന്തോഷവാർത്ത അറിയിക്കുവാന്‍  അവരെ അയയ്ക്കുന്ന കർത്താവിന്‍റെ ശബ്ദം ശ്രവിക്കാൻ മാർപ്പാപ്പാ യുവജനങ്ങളോടു തന്‍റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2019, 15:17