2018 ല്‍ നൈജീരിയായില്‍ ഫുലാനി ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തില്‍ വധിക്കപ്പെട്ട വൈദികരുടെയും മറ്റു പൗരന്മാരുടെയും കബറിടകത്തിനരികെ ദുഃഖാര്‍ത്തരായി ഇരിക്കുന്ന സന്ന്യാസിനികളുള്‍പ്പടെയുള്ള വിശ്വാസികള്‍    22/05/2018 2018 ല്‍ നൈജീരിയായില്‍ ഫുലാനി ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തില്‍ വധിക്കപ്പെട്ട വൈദികരുടെയും മറ്റു പൗരന്മാരുടെയും കബറിടകത്തിനരികെ ദുഃഖാര്‍ത്തരായി ഇരിക്കുന്ന സന്ന്യാസിനികളുള്‍പ്പടെയുള്ള വിശ്വാസികള്‍ 22/05/2018 

നൈജീരിയായില്‍ ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു.

നൈജീരിയായില്‍ ഇടവക വൈദികന്‍ പോള്‍ ഒഫു കൊല്ലപ്പെട്ടു. ഇക്കൊല്ലം വധികപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് അദ്ദേഹം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മദ്ധ്യ-പശ്ചിമാഫ്രിക്കന്‍ നാടായ നൈജീരിയായില്‍ ഒരു കത്തോലിക്കാ വൈദികന്‍ വധിക്കപ്പെട്ടു.

തദ്ദേശീയനായ ഇടവക വൈദികന്‍ പോള്‍ ഒഫു ആണ് വെടിയേറ്റു മരിച്ചത്.

ഒന്നാം തീയതി (01/08/19) വ്യാഴാഴ്ച രാത്രിയായിരുന്നു ഈ ദാരുണ സംഭവം.

കുപ്രസിദ്ധ ഫുലാനി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് അക്രമികള്‍ എന്നു കരുതപ്പെടുന്നു.

ഔഗു എന്ന സ്ഥലത്തെ ഒരു വഴിയിലൂടെ  വാഹനമോടിച്ചു പോകുകയായിരുന്ന അദ്ദേഹത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിക്കുകയായരിന്നു.

ഈ പ്രദേശത്തുവച്ചു തന്നെ ക്ലെമന്‍റ് ഉഗ്വൂ എന്നൊരു വൈദികന്‍ ഇക്കൊല്ലം(2019) മാര്‍ച്ചു മാസത്തില്‍ വധിക്കപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട അദ്ദേഹത്തെ മൂന്നു ദിവസത്തിനു ശേഷം മാര്‍ച്ച് 20-നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നൈജീരിയയില്‍ ഇക്കൊല്ലം വധിക്കപ്പെട്ട രണ്ടാമത്തെ വൈദികനാണ് പോള്‍ ഒഫു.

ഇക്കൊല്ലം നാളിതുവരെ ലോകത്തില്‍ 13 വൈദികര്‍ വധിക്കപ്പെട്ടുണ്ട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2019, 12:14